Advertisement

പ്രകാശ് രാജ് കര്‍ണാടക സിപിഎം ഓഫീസില്‍; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

February 14, 2019
Google News 1 minute Read

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജ് കർണാടക സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ഇഎംഎസ് ഭവനിൽ. സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിയാണ് താരത്തിന്റെ സന്ദര്‍ശന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടത്.

സന്ദർശന ഉദ്ദേശം വ്യക്തമല്ലെങ്കിലും പ്രകാശ് കാരാട്ട്, സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി യു.ബസവരാജ് എന്നിവർക്കൊപ്പം താനും ഉൾപ്പെട്ട ചർച്ചയിൽ പ്രകാശ് രാജ് പങ്കെടുത്തുവെന്ന വിവരമാണ് പങ്കു വച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾക്കെതിരായി അതിശക്തമായ നിലപാടെടുത്ത കലാകാരനാണ് പ്രകാശ് വച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾക്കെതിരായി അതിശക്തമായ നിലപാടെടുത്ത കലാകാരനാണ് പ്രകാശ് രാജ് പ്രത്യേകിച്ച് പത്രാധിപയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ നിഷ്ഠൂര വധത്തിന് ശേഷം. ഇടതുപക്ഷത്തോട് പ്രത്യേക ബന്ധം പുലർത്തുന്ന അദ്ദേഹം ബിജെപിയോ തോൽപ്പിക്കാൻ ഇന്ത്യയിലെ മതേതര ശക്തികളെല്ലാം യോജിക്കണമെന്ന അഭിപ്രായക്കാരനാണെന്നും എംഎ ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Read more: സ്ത്രീകളെ കയറ്റേണ്ട എന്ന് പറയുന്ന ആരാധനാലയത്തെ ആരാധനാലയമായി കാണാനാകില്ല : പ്രകാശ് രാജ്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രലിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പ്രകാശ് രാജ്, വർഗ്ഗീയ ശക്തികൾക്കെതിരെ നിരന്തര ശബ്ദം ഉയർത്തുന്നയാളാണ്.

ചലച്ചിത്ര നടനും പൊതുപ്രവർത്തകനുമായ പ്രകാശ് രാജ്  ബംഗളുരുവിലെ സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ ഇഎംഎസ് ഭവൻ സന്ദർശിച്ചു. സഖാക്കൾ പ്രകാശ് കാരാട്ട്, സിപിഐഎം കർണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരും ഞാനും ചർച്ചകളിൽ പങ്കെടുത്തു.

Read Moreപേടിയില്ല, ഇനിയും പ്രതികരിക്കും : പ്രകാശ് രാജ്

ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾക്കെതിരായി അതിശക്തമായ നിലപാടെടുത്ത കലാകാരനാണ് പ്രകാശ് രാജ്. പ്രത്യേകിച്ചും പത്രാധിപയും എഴുത്തുകാരിയുമായ ഗൌരി ലങ്കേഷിൻറെ നിഷ്ഠൂര വധത്തിന് ശേഷം.

ബിജെപിയെ തോല്പിക്കാൻ ഇന്ത്യയിലെ മതേതര ശക്തികളെല്ലാം യോജിക്കണമെന്ന അഭിപ്രായക്കാരനുമാണ് പ്രകാശരാജ്. ഇടതുപക്ഷത്തോട് പ്രത്യേക ബന്ധം പുലർത്തുന്ന അദ്ദേഹം ബംഗളുരു സെൻട്രലിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകാലമായി ജയിക്കുന്ന സീറ്റാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here