Advertisement

‘അച്ഛനമമ്മമാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല’; വാലന്റൈൻസ് ദിനത്തിൽ വി വിദ്യാർത്ഥികളെ കൊണ്ട് വേറിട്ട പ്രതിജ്ഞ ചൊല്ലിച്ച് അധികൃതർ

February 14, 2019
Google News 4 minutes Read

വാലന്റൈൻസ് ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പ്രത്യേക പ്രതിജ്ഞ ചൊല്ലിച്ച് അധികൃതർ. ‘അച്ഛനമമ്മമാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല’ എന്ന പ്രതിജ്ഞയാണ് കുട്ടികളെ കൊണ്ട് ചൊല്ലിച്ചത്. സൂററ്റിലെ ഒരു സന്നധ സംഘടനയാണ് 12 സ്‌കൂളുകളിലായി 10,000 വിദ്യാർത്ഥികളെ കൊണ്ട് ഈ വേറിട്ട പ്രതിജ്ഞ ചൊല്ലിച്ചതിന് പിന്നിൽ.

ഹാസ്യമോവ ജയതേ എന്ന സംഘടനയാണ് ഈ നീക്കത്തിന് പിന്നിൽ. കുട്ടികൾ എടുത്തുചാടി ഒരു തീരുമാനം എടുക്കാതിരിക്കാനും മാതാപിതാക്കൾക്ക് പ്രാധാന്യം നൽകുന്നതിനുമാണ് ഈ നീക്കമെന്ന് സംഘാടകൻ കംലേഷ് മസാലവാല പറയുന്നു.

നിരവധി പേരാണ് നീക്കത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുന്നത്. അവനവന്റെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണ് ഇതെന്ന് ഒരു കൂട്ടർ പറയുന്നു. ഇവർ കുട്ടികളാണെന്നും വളർന്ന് വരുമ്പോൾ ഭാവിയിൽ ആരെ ജീവിത പങ്കാളിയായി സ്വീകരിക്കണമെന്നതി ഓരോരുത്തരുടേയും വ്യക്തിപരമായ താൽപ്പര്യമാണെന്നും അതിൽ കൈ കടത്താൻ ആർക്കും സാധിക്കില്ലെന്നും ട്വിറ്ററിൽ സംബവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയവർ കുറിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here