Advertisement

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു

February 15, 2019
Google News 1 minute Read

ജമ്മു കാശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനെതിരെ ഉണ്ടായ ചാവേറ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു രാജ്യം ആദരാജ്ഞലികൾ അർപ്പിക്കും. സംഭവ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗ് ശ്രീനഗറിലേക്ക് തിരിച്ചു. ആക്രമണത്തെ കുറിച് അന്വേഷിക്കാൻ എൻ ഐ എ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി.

ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന കാർ ബോംബ് ആക്രമണത്തിൽ ഇതു വരെ 38 ജവാൻമാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ രാജ്യ തലസ്ഥാനത്തു കൊണ്ട് വന്നു അന്തിമോപചാരം അർപ്പിച്ച ശേഷമാകും ബന്ധുക്കൾക്ക് വിട്ടു നൽകുക. അതീവ ദുഃഖത്തിലാണ് മരിച്ച ജവാൻമാരുടെ കുടുംബങ്ങൾ.എന്നാൽ രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ ഓരോരുത്തരെ കുറിച്ചും അഭിമാനം ഉണ്ടെന്ന് കുടുംബങ്ങൾ പ്രതികരിച്ചു.

പരിക്കേറ്റ നിരവധി ജവാൻമാരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണ സഖ്യ ഇനിയും ഉയരുമോയെന്നുള്ള ആശങ്കയിലാണ് രാജ്യം.  ഉന്നത മന്ത്രിതല യോഗത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗിനെ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ശ്രീനഗറിലേക്ക് പോയത്. എട്ടു പേരടങ്ങുന്ന എൻ ഐ എ സംഘമാണ് ആക്രമണത്തെ കുറിച് അന്വേഷിക്കാൻ ശ്രീനഗറിലെത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here