നരേന്ദ്ര മോദി ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചു: ചെന്നിത്തല

കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ്സിന്റെ ശക്തി രേഖപ്പെടുത്താന്‍ കേരളയാത്രയ്ക്ക് സാധിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജോസ് കെ മാണി നയിച്ച കേരളയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളെ ഏറ്റവും കൂടുതൽ പീഡിപ്പിച്ച അഞ്ചു വർഷമാണ് ഇന്ത്യ കണ്ടത്. നരേന്ദ്ര മോദി ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചെന്നും അംബാനിക്കും അദാനിക്കും വേണ്ടിയുള്ള ഭരണമാണ് മോദി നടത്തുന്നതെന്നും ചെന്നിത്തല ആരേപിച്ചു.
30,000 കോടി രൂപയുടെ അഴിമതി മോദി നടത്തിയതായി ജനങ്ങൾ തിരിച്ചറിഞ്ഞു.നരേന്ദ്ര മോദിക്ക് സമാനമായ ഭരണമാണ് പിണറായി വിജയനും നടത്തുന്നത്. യു.ഡി.എഫിന്റെ ഏറ്റവും കരുത്തുള്ള പ്രസ്ഥാനമാണ് കേരളാ കോൺഗ്രസ്. 40 വർഷമായി കേരളാ കോൺഗ്രസ്സുമായുള്ളത്. കണ്ണിലെ കൃഷ്ണമണി പോലെ മുന്നോട്ടു കൊണ്ടു പോകും. കേരളാ കോൺഗ്രസ്സിനെ കാര്യമായ പ്രാധാന്യം നല്‍കും- ചെന്നിത്തല പറഞ്ഞു.
Read More: കേരളയാത്രയുടെ സമാപന പരിപാടിയില്‍ പി ജെ ജോസഫ് പങ്കെടുക്കില്ല
എന്നാല്‍ കേരളയാത്രയുടെ സമാപനത്തില്‍ പി ജെ ജോസഫ് പങ്കെടുക്കാത്തത് ഏറെ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചു. നേരത്തെ തന്നെ പി ജെ ജോസഫ് പങ്കെടുക്കില്ല എന്ന രീതിയില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ജോസ് കെ മാണി അടക്കം ഇതിനെ തളളിയിരുന്നു. എന്നാല്‍ പാര്‍ട്ടി നയിക്കുന്ന പ്രധാന പരിപാടിയുടെ സമാപനത്തില്‍ വര്‍ക്കിങ്ങ് ചെയര്‍മാനായ പി ജെ ജോസഫ് വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന പി ജെ ജോസഫിന്റെ ആവശ്യത്തെ കെ എം മാണി പിന്തുണച്ചിരുന്നില്ല. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ആകില്ലെന്നായിരുന്നു കെ എം മാണി സ്വീകരിച്ച നിലപാട്.
ജോസ് കെ മാണി നയിക്കുന്ന കേരള യാത്രയിലുടനീളം ജോസഫ് ഗ്രൂപ്പിൻറെ അസാനിധ്യം ചർച്ചയായിരുന്നു . യാത്രയുടെ ഉദ്ഘാടനത്തിൽ ജോസഫ് പങ്കെടുത്തല്ലോ എന്നു പറഞ്ഞാണ് ഭിന്നതയില്ലെന്ന് സ്ഥാപിക്കാൻ കെ.എം മാണിയും ജോസ് കെ മാണിയും ശ്രമിച്ചത്. ഈ വാദം പൊളിച്ചാണ് കേരള യാത്രയുടെ സമാപന ചടങ്ങിൽ നിന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് വിട്ടു നിൽക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here