അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണള്‍ഡ് ട്രംപ്

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കന്‍ മതിലിന് ഫണ്ട് ലഭിക്കാനാണ് ട്രംപിന്റെ ഈ നീക്കം. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അനധികൃത കുടിയേറ്റം തടയുന്നതിനായാണ് അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ട്രംപ് തീരുമാനിച്ചത്. മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. ലോക വ്യാപക പ്രതിഷേധങ്ങളെയും മറികടന്ന് മതില്‍നിര്‍മ്മാണത്തില്‍ ഉറച്ച് നില്‍ക്കാന്‍ ട്രംപിന് സാധിച്ചു. മതില്‍ നിര്‍മ്മിക്കാന്‍ 20 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Read More: അമേരിക്കയിലെ ഭരണസ്തംഭനത്തിന് താല്‍ക്കാലിക പരിഹാരം; പണം അനുവദിച്ച് ട്രംപ്
അനധികൃത കുടിയേറ്റം തടയുന്നതിനായാണ് അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ട്രംപ് തീരുമാനിച്ചത്. മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. ലോക വ്യാപക പ്രതിഷേധങ്ങളെയും മറികടന്ന് മതില്‍നിര്‍മ്മാണത്തില്‍ ഉറച്ച് നില്‍ക്കാന്‍ ട്രംപിന് സാധിച്ചു. മതില്‍ നിര്‍മ്മിക്കാന്‍ 20 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനവുമായെത്തി. അതേസമയം ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കൻ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷ അംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്. മെക്സിക്കൻ മതിലിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു.
കോൺഗ്രസിനെ മറികടന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുർവിനിയോഗമാകുമെന്നായിരുന്നു വിമർശനം. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കൊപ്പം റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള പണം അനുവദിക്കാനുള്ള ബില്ലിൽ ഒപ്പിടുന്നതിനൊപ്പം ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചേക്കുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here