ജോസ് കെ മാണിയുടെ കേരള യാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം

പി ജെ ജോസഫ് വിഭാഗത്തിന്റെ നിസഹകരണത്തിനിടെ ജോസ് കെ മാണിയുടെ കേരള യാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് യാത്ര തീരുമാനിച്ചതെന്ന് തുറന്നടിച്ച പി ജെ ജോസഫ് സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. കഴിഞ്ഞ മാസം 24 ന് കാസർകോട്ട് ജാഥാ ക്യാപ്റ്റന് പതാക കൈമാറിയത് പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫായിരുന്നു. ഇടുക്കി സീറ്റ് വേണമെന്നാവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ജോസഫ്.
ജോസ് കെ മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന പരിപാടിയിൽ പി.ജെ ജോസഫ് പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച്ച രാവിലെ പി.ജെ ജോസഫ് ദുബായ്ക്ക് പോകുന്നത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തത്.
Read More : കേരളയാത്രയുടെ സമാപന പരിപാടിയില്‍ പി ജെ ജോസഫ് പങ്കെടുക്കില്ല
നേരത്തെ തന്നെ പി ജെ ജോസഫ് പങ്കെടുക്കില്ല എന്ന രീതിയില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ജോസ് കെ മാണി അടക്കം ഇതിനെ തളളിയിരുന്നു. എന്നാല്‍ പാര്‍ട്ടി നയിക്കുന്ന പ്രധാന പരിപാടിയുടെ സമാപനത്തില്‍ വര്‍ക്കിങ്ങ് ചെയര്‍മാനായ പി ജെ ജോസഫ് വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന പി ജെ ജോസഫിന്റെ ആവശ്യത്തെ കെ എം മാണി പിന്തുണച്ചിരുന്നില്ല. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ആകില്ലെന്നായിരുന്നു കെ എം മാണി സ്വീകരിച്ച നിലപാട്.
ജോസ് കെ മാണി നയിക്കുന്ന കേരള യാത്രയിലുടനീളം ജോസഫ് ഗ്രൂപ്പിൻറെ അസാനിധ്യം ചർച്ചയായിരുന്നു . യാത്രയുടെ ഉദ്ഘാടനത്തിൽ ജോസഫ് പങ്കെടുത്തല്ലോ എന്നു പറഞ്ഞാണ് ഭിന്നതയില്ലെന്ന് സ്ഥാപിക്കാൻ കെ.എം മാണിയും ജോസ് കെ മാണിയും ശ്രമിച്ചത്. ഈ വാദം പൊളിച്ചാണ് കേരള യാത്രയുടെ സമാപന ചടങ്ങിൽ നിന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് വിട്ടു നിൽക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here