Advertisement

പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ട്വിറ്ററില്‍ വാക്ക്‌പോര്; ഏറ്റുമുട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങും ഒമര്‍ അബ്ദുല്ലയും

February 15, 2019
Google News 1 minute Read

പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ട്വിറ്ററില്‍ വാക് പോര്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങും ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ലയുമായാണ് ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. ജിതേന്ദ്ര സിങാണ് ട്വിറ്റര്‍ യുദ്ധത്തിന് തുടക്കമിട്ടത്. ഭീകരാക്രമണത്തില്‍ കശ്മീരിലെ നേതാക്കള്‍ മാപ്പ് പറയണമെന്നായിരുന്നു ജിതേന്ദ്ര സിങിന്റെ ട്വീറ്റ്. ഇതിന് മറുപടിയായി സൈനികരുടെ മരണത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് പറഞ്ഞ് ഒമര്‍ അബ്ദുള്ള രംഗത്തെത്തി.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേന്ദ്രമന്ത്രിയെ ടാഗ് ചെയ്ത് അതിനുള്ള മറുപടി ഒമര്‍ അബ്ദുള്ള നല്‍കുകയായിരുന്നു. തനിക്ക് രാഷ്ട്രീയ പരമായി മറുപടി പറയാന്‍ അറിയാമെന്നും ജീവന്‍ ത്യജിച്ച സൈനികരെ രാജ്യം അനുശോദിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അബ്ദുള്ള പറഞ്ഞു.

Read more: ജമ്മു കാശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഒമര്‍ അബ്ദുള്ളയുടെ രാഷ്ട്രീയത്തില്‍ പിടിച്ചുകൊണ്ടാണ് ജിതേന്ദ്ര സിങ് അതിന് മറുപടി പറഞ്ഞ്. ഒമര്‍ അബ്ദുള്ള രാഷ്ട്രീയ കുടുംബ വാഴ്ചയുടെ ഉത്പന്നമാണെന്ന് ജിതേന്ദ്ര സിങ് പരിഹസിച്ചു. വിട്ടുകൊടുക്കാന്‍ ഒമര്‍ അബ്ദുള്ള തയ്യാറായില്ല. ജിതേന്ദ്ര സിങ് അപമാനമാണെന്ന് ഒമര്‍ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സൈനികരുടെ കുടുംബത്തിന് വേണ്ടി അനുഭാവപരമായ ഒരു വാക്കുപോലും പറയാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ലെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി. ട്വിറ്ററില്‍ തന്നെ കുറ്റപ്പെടുത്താന്‍ മന്ത്രിക്ക് ധാരാളം സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ആളുകളാണ് നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതെന്നും ഇത് മോശമാണെന്നും ഒമര്‍ പറഞ്ഞു.

ട്വിറ്റര്‍ യുദ്ധത്തില്‍ ഏറ്റുപിടിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും രംഗത്തെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന സുരക്ഷാ വീഴ്ചയില്‍ അന്വേഷണം നടത്തണമെന്ന് താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് അപേക്ഷിക്കുകയാണെന്ന് മെഹ്ബൂബ പറഞ്ഞു.

Read more: പുൽവാമ ഭീകരാക്രമണം; പ്രതിഷേധ സൂചകമായി കറാച്ചി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്നും പിന്മാറി ജാവേദ് അക്തറും ഷബാന അസ്മിയും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here