Advertisement

അമ്മയുടെ മുന്നിലിട്ട് രണ്ട് കുട്ടികളെ കൊന്ന കേസിൽ പിതൃസഹോദരന് വധശിക്ഷ

February 15, 2019
0 minutes Read
hang

റാന്നി കീക്കൊഴൂരിൽ അമ്മയുടെ മുന്നിലിട്ട് രണ്ട് കുട്ടികളെ കൊന്ന കേസിൽ പിതൃസഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയുടേതാണ് വിധി.

2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. മെബിൻ (3) മെൽബിൻ (7) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊല. സംഭവ ദിവസം രാവിലെ ഏഴരയോടെ കുടുംബ വീട്ടിലെത്തിയ പ്രതി തോമസ് ചാക്കോ മുറ്റത്തുനിന്ന രണ്ടാംക്ലാസുകാരൻ മെൽബിനെയും വീടിനകത്തുണ്ടായിരുന്ന അംഗൻവാടി വിദ്യാർഥി മെബിനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം തടയാനെത്തിയ കുട്ടികളുടെ അമ്മയുടെ മുഖത്ത് പ്രതി മുളകുപൊടി എറിയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് വീടിന് തീവച്ചശേഷം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമക്കേസിൽ റാന്നി കോടതിയിൽ പ്രതി കുറ്റം ഏറ്റുപറഞ്ഞതും സെഷൻസ് കോടതിയിലെ കേസിൽ നിർണായകമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top