Advertisement

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

February 16, 2019
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.ഇന്നലെ രാത്രി ശൈഖ് മുഹമ്മദിന്റെ ദുബായിലെ സാബില്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.യുഎഇയിലെ മലയാളികള്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി ശൈഖ് മുഹമ്മദിനെ കേരളത്തിലേക്ക് ക്ഷണിച്ചു. കേരള മുഖ്യമന്ത്രിയുമായി ഉഭയകക്ഷി ബന്ധം വര്‍ധിപ്പിപ്പിക്കുന്നതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ശൈഖ് മുഹമ്മദ് ട്വറ്ററില്‍ കുറിച്ചു.

Read Also: പുല്‍വാമയില്‍ ചാവേര്‍ ഉപയോഗിച്ചത് ആര്‍ഡിഎക്‌സ്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിആര്‍പിഎഫ്

കേരളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച ശൈഖ് മുഹമ്മദ് അടുത്തു തന്നെ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പു നല്‍കി. തന്റെ കൊട്ടാരത്തിലെ മുഴുവന്‍ ജോലിക്കാരും മലയാളികളാണെന്നും മലയാളികള്‍ യു എ ഇ യെ ഏറെ ഇഷ്ടപ്പെടുന്നതായും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞപ്പോള്‍ മലയാളികള്‍ യു.എ.ഇ. യെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന ഉത്തരമാണ് ഷെയ്ഖ് മുഹമ്മദിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.

ദുബായ് ഭരണാധികാരിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്തവണത്തേത്. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കുശേഷം ദുബായ് ഭരണാധികാരിക്ക് ഉപഹാരങ്ങള്‍ നല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.

Read Also: കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരി,ചീഫ് സെക്രട്ടറി ടോം ജോസ് ,നോര്‍ക്ക ചെയര്‍മാന്‍ എംഎ യൂസഫലി,മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് എന്നിവര്‍ക്കു പുറമേ ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.യു.എ.ഇ. മന്ത്രി റീം അല്‍ ഹാഷ്മിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം ദുബായില്‍ നടക്കുന്ന ലോക കേരളസഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനം ഇന്ന് സമാപിക്കും.ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിഷയമാകും . ഓരോമേഖലയിലേയും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകം സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് ചര്‍ച്ച ചെയ്യുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here