ജവാന്‍ വസന്തകുമാറിന്റെ ഭൗതികശരീരം ഇന്ന് കേരളത്തിലെത്തിക്കും

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് കേരളത്തിലെത്തിക്കും. ഉച്ചയ്ക്ക് 2.15 ഓടെയാണ് എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുക. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ .ഇ.പി ജയരാജന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ സംസ്ഥാന ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിക്കും. കേന്ദ്ര – സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കു വേണ്ടിയും മന്ത്രിമാര്‍ ഉപചാരമര്‍പ്പിക്കും. തുടര്‍ന്ന് റോഡു മാര്‍ഗം ഭൗതികശരീരം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും. ലക്കിടി എല്‍.പി സ്‌കൂളില്‍ പൊതു ദര്‍ശ്ശനത്തിന് വെച്ച ശേഷം തൃക്കൈപറ്റ മുക്കംകുന്നിലെ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
17 വര്‍ഷമായി സിആര്‍പിഎഫില്‍ സേവനമനുഷ്ഠിച്ചു വന്നിരുന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തെ തുടര്‍ന്നാണ് ബറ്റാലിയന്‍ മാറി ശ്രീനഗറിലേക്കെത്തിയത്. കമാന്‍ഡന്റായാണ് കഴിഞ്ഞ മാസം വസന്തകുമാറിന് സ്ഥാനക്കയറ്റം കിട്ടിയത്. പഞ്ചാബില്‍ സേവനമനുഷ്ഠിച്ചിരുന്ന വസന്തകുമാര്‍ പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് പത്തു ദിവസത്തെ അവധിയില്‍ രണ്ടാഴ്ച മുമ്പ് വീട്ടിലെത്തിയിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ രണ്ടു വര്‍ഷം മാത്രം ശേഷിക്കെയാണ് വസന്തകുമാറിന്റെ വേര്‍പാട്. കശ്മീരില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും വസന്തകുമാറിന് പരിക്കേറ്റെന്നുമായിരുന്നു വീട്ടുകാര്‍ക്ക് സി.ആര്‍.പി.എഫ്. ആസ്ഥാനത്തുനിന്നെത്തിയ ആദ്യ സന്ദേശം. എന്നാല്‍ പിന്നീട് വസന്തകുമാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുള്ള സന്ദേശവുമെത്തി. ലക്കിടി കുന്നത്തിടവക വാഴക്കണ്ടി വീട്ടില്‍ വാസുദേവന്‍-ശാന്ത ദമ്പതിമാരുടെ മകനാണ് വസന്തകുമാര്‍. ഷീനയാണ് ഭാര്യ. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമിക, യു.കെ.ജി വിദ്യാര്‍ത്ഥി അമര്‍ദീപ് എന്നിവര്‍ മക്കളാണ്.
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെ വ്യാഴാഴ്ച വൈകീട്ടുണ്ടായ ഭീകരാക്രമണത്തിലാണ് വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here