കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച മറ്റന്നാൾ

സ്ഥാനാർഥി കാര്യത്തിൽ ജോസഫ് വിഭാഗം ഉറച്ചു നിൽക്കുന്നതിടെ കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച മറ്റന്നാൾ. ജോസഫ് യുഡിഎഫ് വിടില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിൽ എല്ർഡിഎഫ് കേരള കോൺഗ്രസിലെ ഭിന്നത കാര്യമാക്കുന്നുമില്ല.
രണ്ട് സീറ്റെന്ന ആവശ്യത്തിൽ ജോസഫ് വിഭാഗം ഉറച്ചു നിൽക്കുന്നു. ഒരു സീറ്റേ ലഭിക്കുന്നുള്ളുവെങ്കിൽ ആ സീറ്റിൽ മത്സരിക്കേണ്ടത് ജോസഫ് വിഭാഗമെന്നും ആവശ്യം. രണ്ടു സീറ്റ് വേണമെന്ന് ആവശ്യപ്പെടുമെങ്കിലും കടുംപിടുത്തം നടത്തില്ല കെ എം മാണി. മത്സരിക്കാൻ കിട്ടുന്ന ഏക സീറ്റും സ്വന്തമെന്ന് മാണിവിഭാഗം .രാജ്യ സഭാ സീറ്റും ലോക്സഭാ സീറ്റും മാണിക്കു കിട്ടുന്ന അമർഷത്തിൽ പൊട്ടിത്തെറി ക്കൊരുങ്ങി ജോസഫ്. തികളാഴ്ച ഒറ്റ ദിവസം കൊണ്ട് ഘടകകക്ഷികളുമായി സീറ്റ് ചർച്ച പൂർത്തിയാക്കാനിരിക്കുകയാണ് കോൺഗ്രസ്. ജോസഫ് ഗ്രൂപ്പ് പിടിവാശി തുടർന്നാൽ അനുനയ ശ്രമം കോൺഗ്രസ് നടത്തിയേക്കും. ഒന്നിൽ കൂടുതൽ സീറ്റ് നൽകില്ലെന്നുറപ്പ്. ഇതിനിടെ ജോസഫിനെ എല്ഡിഎഫിലേക്ക് ക്ഷണിച്ച് ആർ ബാലകൃഷ്ണപിള്ള .
Read More : കോൺഗ്രസുമായി തിരഞ്ഞെടുപ്പിന് മുൻപ് സഖ്യമുണ്ടാക്കില്ല : എച്ച്. ഡി ദേവഗൗഡ
ജോസഫ് യുഡിഎഫ് വിടില്ലെന്ന് സി പി എമ്മിനറിയാം. അതു കൊണ്ട് കേരള കോൺഗ്രസിൽ കുളം കലക്കാൻ സി പി എം തയ്യാറുമല്ല. ജോസഫിന്റെത് പാഴ് വെടിയെന്ന കോടിയേരിയുടെ വാക്കുകൾ വ്യക്തമാക്കുന്നത് ഇതാണ്. ജോസഫ് ഗ്രൂപ്പാകട്ടെ യുഡിഎഫില് പ്രത്യേക ഘടകകക്ഷിയാകാനുള്ള ഒരുക്കത്തിലുമാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here