Advertisement

ഫയർ സേഫ്റ്റി ലൈസൻസ് ഇല്ലാത്ത 30 ഹോട്ടലുകളുടെ പ്രവർത്തനം നിർത്തലാക്കി സർക്കാർ

February 16, 2019
Google News 1 minute Read

ഡൽഹിയിലെ കരോൾ ഭാഗിലുണ്ടായ ഹോട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടികൾ സ്വീകരിച്ച് ഡൽഹി സർക്കാർ. ഫയർ സേഫ്റ്റി ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന 30 ഹോട്ടലുകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. മതിയായ സുരക്ഷ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾക്ക് സർക്കാർ നോട്ടിസ് നൽകിട്ടുണ്ട്.

കഴിഞ്ഞ പന്ത്രണ്ടാം തീയതി ഡൽഹി കരോൾ ഭാഗിലെ അർപിത് പാലസ് ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ 3 മലയാളികളടക്കം 17 പേർക്ക് ജീവൻ നഷ്ട്ടമായിരുന്നു സർവ്വിസ് ചെയ്യാത്ത എസിയിൽ നിന്നാണെന്നാണ് തീ പടർന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.ദുരത്തിന്റ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഹോട്ടലുകളിൽ പരിശോധന നടത്താൻ ഫയർ സേഫ്റ്റി വിഭാഗത്തോട് സർക്കാർ നിർദേശിച്ചിരുന്നു. കരോൾ ഭാഗിലെ 45 ഹോട്ടലുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. പരിശോധനയിൽ 30 തിലധികം ഹോട്ടലുകൾക്ക് ഫയർസേഫ്റ്റി ലൈസൻസ് ഇല്ലെന്ന് വ്യക്തമായി. ഈ ഹോട്ടലുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകിട്ടുണ്ട്.പല ഹോട്ടലുകളിലും അനധികൃത നിർമ്മാണ നടന്നതായും ചട്ടങ്ങൾ പാലിച്ചിരുന്നില്ലെന്നും കണ്ടെത്തി.

ഫയർ സേഫ്റ്റി നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനും’ സർക്കാർ ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഹോട്ടലുകളിലും വാണിജ്യ സമുച്ചയങ്ങളിലും പരിശോധന തുടരുമെന്ന് ആദ്യന്തര മന്ത്രി സത്യേന്ദ്രർ ജെയ്ൻ പറഞ്ഞു.അതേസമയം അർപിത് പാലസ് ഹോട്ടൽ ഉടമയെ ബി.ജെപി സംരംക്ഷിക്കുകയാണെന്നും സതേന്ദ്രർ ജെയ്ൻ ആരോപിച്ചു.

Read Moreഡല്‍ഹി തീപിടുത്തം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ

അതേസമയം  17 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ ഹോട്ടൽ അർപിത് പാലസ് പ്രവർത്തിച്ചിരുന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് പ്രഥമിക വിവരം ലഭിച്ചിരുന്നു. ഹോട്ടൽ പ്രവർത്തിക്കുന്നതിന് 2017ൽ എൻ.ഒ.സി നൽകിയിരുന്നു. എന്നാൽ റൂഫ് ടോപ്പ് അടക്കം പ്രവർത്തിച്ചിരുന്നത് ചട്ടങ്ങൾ പാലിക്കാതെയാണ്.അപകടം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഹോട്ടലിന്റെ ജനറൽ മാനേജർ രാജേന്ദ്രൻ, മാനേജർ വികാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി ഡൽഹി മുനിസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി കമ്മീഷണർ ഇറാ സിംഗാളിന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here