Advertisement

കനകദുർഗയ്ക്ക് ആഴ്ചയില്‍ ഒരുദിവസം കുട്ടികളെ വിട്ടുനല്‍കാന്‍ നിര്‍ദ്ദേശം

February 16, 2019
Google News 1 minute Read
kanakadurga

കുട്ടികളെ വിട്ടുകിട്ടണമെന്ന കനകദുർഗയുടെ പരാതിയിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഇടപെടൽ. ആഴ്ചയിൽ ഒരുദിവസം കനക ദുർഗക്ക് കുട്ടികളെ വിട്ടുനൽകാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നിർദേശിച്ചിരിക്കുന്നു. ശനിയാഴ്ച വൈകിട്ട് 5 മുതൽ ഞായറാഴ്ച 5 വരെ കുട്ടികൾക്ക് കനക ദുർഗക്കൊപ്പം കഴിയാം. തവനൂർ സി.ഡബ്ല്യു.സി ചെയർമാൻ ഹാരിസ് പഞ്ചിലിയുടേതാണ് നിർദേശം. നിർദേശത്തിൽ സന്തോഷമെന്ന് കനകദുർഗ പ്രതികരിച്ചു.

വീട്ടിലെത്തിയപ്പോൾ കനകദുർഗക്ക് ഭ‍ർതൃമാതാവിൽ നിന്നും സഹോദരനിൽ നിന്നും മർദനമേറ്റെന്ന് ആരോപണമുയർന്നിരുന്നു. കനകദുർഗ, തന്നെയാണ് മർദിച്ചതെന്നാരോപിച്ച് ഭർതൃമാതാവും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കോടതിവിധി നേടിയാണ് കനകദുർഗ ഭർതൃവീട്ടിലേക്ക് എത്തിയത്. എന്നാൽ വീട്ടിൽ തുടരാൻ വിസമ്മതിച്ച ഭർതൃമാതാവുൾപ്പടെയുള്ളവർ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു.

Read Moreഭർതൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ നൽകിയ ഹർജിയിൽ വിധി നാളെ

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജായി പെരിന്തൽമണ്ണയിലെത്തിയ കനകദുർഗയെ സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആശ്രയകേന്ദ്രത്തില്‍ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

ഭർത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് കനകദുർഗയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്.  കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാട് എടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here