നൈജീരിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റി വച്ചു

നൈജീരിയയില്‍ 2019-2023 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഫെബ്രുവരി 23-ആം തീയതിയിലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. മാർച്ച് 2ന് നടക്കേണ്ടിയിരുന്ന സംസ്ഥാന സമിതി തെരെഞ്ഞെടുപ്പും മാർച്ച് 9-ലേക്ക് മാറ്റിയിട്ടുണ്ട്. ഇലക്ഷൻ സാമഗ്രഹികൾ കൃത്യതയോടെ പോളിങ്ങ് ബൂത്തുകളിൽ എത്തിക്കാൻ കഴിയാത്തതാണ് കാരണമായി ഇലക്ഷൻ കമ്മീഷൻ പറയുന്നത്. ഇലക്ഷൻ സുതാര്യമായി നടത്താൻ കഴിയാത്തതും മാറ്റിവച്ചതിനു കാരണമായി ഐ എന്‍ ഇ സി ചെയര്‍മാന്‍ മുഹമ്മദ് യാക്കൂബ് പത്ര കുറിപ്പിലൂടെ അറിയിച്ചു.
1999ൽ പട്ടാളഭരണം അവസാനിച്ചതിനു ശേഷമുള്ള ആറാം തെരഞ്ഞെടുപ്പാണ് ഇത്. ഓൾ പ്രോഗ്രസ്സിവ് കോൺഗ്രസ് (A.P.C) യെ പ്രതിനിധീകരിച്ച് നിലവിലെ പ്രസിഡണ്ട് മുഹമ്മദ് ബുഹാരിയും, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (P.D.P) യെ പ്രതിനിധീകരിച്ച് മുൻ വൈസ് പ്രസിഡൻറ് അറ്റീക്കു അബൂബക്കർ ഉം തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന മത്സരം നടക്കുന്നത്. ഇവരെക്കൂടാതെ വിവിധ പാർട്ടികളിൽ നിന്നായി മുപ്പതോളം സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. നിലവിലെ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി വീണ്ടും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നതെങ്കിലും ഒരു അട്ടിമറിയിലൂടെ അറ്റീക്കു അബൂബക്കർ പ്രസിഡണ്ട് സ്ഥാനത്തേക്ക് കടന്നുവരാനുള്ള സാധ്യതയും തള്ളികളയുന്നില്ല.
Read More:നൈജീരിയ പ്രസിഡൻറ് ഇലക്ഷൻ ശനിയാഴ്ച; പ്രചാരണം അന്തിമഘട്ടത്തിൽ
ആരോഗ്യപ്രശ്നങ്ങളാൽ ഭരണരംഗത്തു നിന്നും മാറിനിൽക്കേണ്ട സാഹചര്യത്തിൽ ഉണ്ടായ ഭരണ വീഴ്ചകൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് അറ്റീക്കു അനുഭാവികൾ പ്രതീക്ഷിക്കുന്നത്.എ.പി.സിയുടെ യെമി ഒസിബാൻജോയും പി.ഡി.പി യുടെ പീറ്റർ ഒബിയും തമ്മിലാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉള്ള പ്രധാന മത്സരം.
84 മില്ല്യൻ വോട്ടേഴ്സ് ആണ് അന്തിമ പട്ടികയിൽ ഉള്ളത്. ഇതിൽ 15 മില്യൺ പുതിയ വോട്ടർമാരാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. ബാലറ്റ് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here