Advertisement

നിരവധി തൊഴിലവസരങ്ങളുമായി സൗദിയിലെ ചെങ്കടൽ പദ്ധതി പുരോഗമിക്കുന്നു

February 16, 2019
Google News 1 minute Read

നിരവധി തൊഴിലവസരങ്ങളുമായി സൗദിയിലെ ചെങ്കടൽ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ സൗദി അറേബ്യലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിഷൻ 2030െൻറ ഭാഗമായി പുരോഗമിക്കുന്ന ചെങ്കടൽ പദ്ധതിയിൽ 35000 തൊഴിലവസരങ്ങളുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ . രാജ്യത്തെ തെക്ക് പടിഞ്ഞാറ് കടൽ തീരത്താണ് ചെങ്കടൽ പദ്ധതി നടപ്പിലാക്കുന്നത് . ചെങ്കടൽ പദ്ധതി, അമാല പദ്ധതി എന്നിവയിലൂടെ സൗദി അറേബ്യക്ക് ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടാനാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും സൗദി ഇകണോമിക് സൊസൈറ്റി അംഗവുമായ ഡോ. അബ്ദുല്ല അൽമൽഗൂസ് ചൂണ്ടികാട്ടുന്നു .

Read More : സൗദി കിരീടാവകാശിയുടെ പാകിസ്താന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി

പദ്ധതികൾക്ക് തെരഞ്ഞെടുത്ത സ്ഥലങ്ങൾക്ക് ഏറെ സവിശേഷതകളുണ്ട്. ഏഷ്യ, മധ്യപൗരസ്ത്യ, ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിൽ നിന്ന് വേഗത്തിൽ എത്തിചേരാന് കഴിയുന്നതാണ് പദ്ധതി പ്രദേശം .വർഷത്തിൽ പത്ത് ലക്ഷം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. സന്ദർശകർക്കും ടൂറിസ്റ്റുകൾക്കും പ്രകൃതി കാഴ്ചകൾ നന്നായി ആസ്വദിക്കാനാകും. രാജ്യത്തിനകത്തും പുറത്തുമുള്ള സംരഭകരെ ആകർഷിക്കുന്നതുമാണീ പദ്ധതി. പ്രാദേശിക ഉൽപാദന വരുമാനം 15 ശതകോടി വരെയും അന്താരാഷ്ട്ര വരുമാനവും വർധിപ്പിക്കാനും പദ്ധതിക്ക് കഴിയും .ടൂറിസം വ്യവസായ മേഖലക്ക് വലിയ മുതൽകൂട്ടാകുമിത്. തുടക്കത്തിൽ പൊതു നിക്ഷേപ ഫണ്ടാണ് മുതൽ മുടക്കുന്നതെങ്കിലും പിന്നീട് വിവിധ മേഖലകളിൽ സ്വകാര്യ പങ്കാളിത്തമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here