Advertisement

‘എന്റെ സുരക്ഷ കശ്മീരിലെ ജനങ്ങള്‍’; വിഘടനവാദികള്‍ക്ക് സുരക്ഷ പിന്‍വലിച്ച നടപടിയില്‍ അബ്ദുള്‍ ഖനി ഭട്ട്

February 17, 2019
Google News 1 minute Read

തന്റെ സുരക്ഷ കശ്മീരിലെ ജനങ്ങളെന്ന് വിഘടനവാദി നേതാവ് അബ്ദുള്‍ ഖനി ഭട്ട്. സംസ്ഥാന സര്‍ക്കാരാണ് തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. താന്‍ ആവശ്യപ്പെട്ടിട്ടായിരുന്നില്ല സര്‍ക്കാരിന്റെ നടപടിയെന്നും അബ്ദുള്‍ ഖനി ഭട്ട് പറഞ്ഞു.

പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇത് ആദ്യം സംബോധന ചെയ്യുകയാണ് രാജ്യം ചെയ്യേണ്ടതെന്നും അബ്ദുള്‍ ഖനി ഭട്ട് പറഞ്ഞു. ജമ്മു കശ്മീരിലെ അഞ്ച് വിഘടനവാദികള്‍ക്ക് സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read also: ജമ്മു കശ്മീരില്‍ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ ഉത്തരവ്

അബ്ദുള്‍ ഖനി ഭട്ടിനെക്കൂടാതെ വിഘടന വാദി നേതാക്കളായ മീര്‍വായീസ് ഉമറുല്‍ ഫാറൂഖ്, ശബീര്‍ ഷാ, ബിലാല്‍ ലോണ്‍, ഹാഷിം ഖുറൈഷി എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇവരുടെ സുരക്ഷക്കായി നല്‍കിയിട്ടുള്ള വാഹനങ്ങളും ഉദ്യോഗസ്ഥരെയും വൈകിട്ടോടെ പിന്‍വലിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇവര്‍ മറ്റെന്തെങ്കിലും സര്‍ക്കാര്‍ സൗകര്യങ്ങള്‍ അനുവഭവിക്കുന്നുണ്ടെങ്കില്‍ അവയും പിന്‍വലിക്കും.

അതിനിടെ പുല്‍വാമ ആക്രമണങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ ഭാഗങ്ങളിലുള്ള കശ്മീരി സ്വദേശികള്‍ക്ക് നേരെയുള്ള ആക്രമണമായി മാറി. ഈ സാഹചര്യത്തില്‍ കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതലെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here