ലോകത്തിലെ ഏറ്റവും മികച്ച ടോയ്ലറ്റ് പേപ്പർ തിരഞ്ഞാല്‍ കിട്ടുന്നത് പാക്ക് പതാക

ലോകത്തിലെ ഏറ്റവും മികച്ച ടോയ്ലറ്റ് പേപ്പർ ഏതാണെന്ന് രണ്ടുദിവസമായി ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിക്കുന്ന മറുപടി കണ്ട് ഞെട്ടിയിരിക്കുകയാണ് പാക്കിസ്താന്‍. പാക്കിസ്താന്‍റെ ദേശീയ പതാകയുടെ ചിത്രങ്ങളാണ് മികച്ച ടോയ്ലറ്റ് പേപ്പർ സർച്ച് ചെയ്യുന്നവർക്ക് ലഭിക്കുന്ന മറുപടി.
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ ലോകം പാക്കിസ്താനെതിരെ വിരൽചൂണ്ടുമ്പോഴാണ് സൈബർ ലോകത്ത് നിന്നുള്ള ഈ ‘സർജിക്കൽ സ്ട്രൈക്ക്’. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ ഈ വാർത്തയ്ക്ക് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ ഇടങ്ങളിൽ വൻപ്രചാരണമാണ്.
ഇതിനിടെ പാക്ക് സൈന്യത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഒഫീഷ്യൽ വൈബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറ്റ് ലഭ്യമല്ലെന്ന് പരാതി ഉയർന്നതോടെ സൈബർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ രംഗത്തെത്തി.
Read More: തീവ്രവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കും; സുഷമാ സ്വരാജ് ഇറാനില്‍
ഇത്തരത്തിൽ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനാൽ നെതർലാൻഡ്, ഓസ്ട്രേലിയ, ബ്രിട്ടൺ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ സൈറ്റ് ലഭ്യമാകുന്നില്ല എന്നും പരാതി ഉയർന്നതായി പാക്ക് അധികൃതർ തുറന്നുപറയുന്നു.
ഇതിന് മുൻപ് ‘ഇഡിയറ്റ്’ എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിച്ചിരുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങളയായിരുന്നു. ശബരിമല വിവാദം കത്തി നിൽക്കുമ്പോൾ ഏറ്റവും മോശം മുഖ്യമന്ത്രി എന്ന് സേർച്ച് ചെയ്താൽ പിണറായി വിജയന്റെ ചിത്രങ്ങളും ലഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here