സാംസ്കാരിക-കലാപരിപാടികൾ; പത്തനംത്തിട്ടയിലെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുങ്ങുന്നത് ശീതികരിച്ച 188 സ്റ്റാളുകൾ

മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ തുടർച്ചയായി പത്താം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പത്തനംത്തിട്ട ജില്ലയിലെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക നാളെ തുടക്കം. മേയ് 16 മുതൽ 22 വരെ പത്തനംംതിട്ട ശബരിമല ഇടത്താാവളത്തിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനകലാ മേള സംഘടിപ്പിക്കുന്നത്. പ്രദർശന-വിപണനമേളയുടെ ഉദ്ഘാടനം ആരോഗ്യ, വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യയക്ഷത വഹിക്കും.
‘എന്റെ കേരളംം’ പ്രദർശന-വിപണന മേളയിൽ സർക്കാർ വകുപ്പകളുടെയും. പൊതുമേഖലാ-സ്വയംഭരണ സ്ഥാാപനങ്ങളുടെെയും ശീതികരിച്ച 188 സ്റ്റാാളുുകളാാണുുള്ളത്. കേരളം കൈൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം, ആധുനിക സാങ്കേതിവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാാർഷിക പ്രദർശന-വിപണനമേള, സാംസ്കാരിക – കലാപരിപാടികൾ, രാജ്യത്തെ വൈൈവിധ്യയമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന മെെഗാ ഭക്ഷ്യമേള, വിവിധ സംഗമങ്ങൾ, കായിക-വിനോദപരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തൽ, കരിയർ ഗൈഡൻസ് മേള എന്നിവ ഇതിന്റെ ഭാാഗമായി സംംഘടിപ്പിക്കും.
പ്രദർശന വിപണന മേളയുടെ ആദ്യദിനം മൾട്ടിമീഡിയ ദൃശ്യാവിഷ്‌കാരമായ നവോത്ഥാനം-നവകേരളം പ്രദർശിപ്പിക്കും. രണ്ടാം ദിവസം(മെയ് 17) രാവിലെ പത്ത് മുതൽ 12 വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മാതൃ ശിശുസംരക്ഷണം നൂതന പ്രവണതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. വൈകിട്ട് 6.30 മുതൽ മാർസി ബാൻഡ് മ്യൂസിക് നൈറ്റ് ഷോ നടക്കും. മൂന്നാം ദിനം(മെയ്18) വൈകിട്ട് 6.30 മുതൽ മജീഷ്യൻ സാമ്രാട്ട് അവതരിപ്പിക്കുന്ന സൈക്കോ മിറാക്കുള മാജിക് ഷോ നടക്കും. നാലാം ദിനം(മെയ്19) രാവിലെ പത്ത് മുതൽ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഓറിയന്റേഷൻ പ്രോഗ്രാം നടക്കും. ഉച്ചയ്ക്ക് 2 മുതൽ എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നാടകം നടക്കും. വൈകിട്ട് 6.30 മുതൽ ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ നടക്കും.
അഞ്ചാം ദിനം(മെയ് 20) രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ സാമൂഹിക നീതി വകുുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരികപരിപാടി, സെമിനാർ-ലഹരിക്കെതിരെയുള്ള ബോധവത്കരണം, വയോജനങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത, ഗ്ലൂക്കോമീറ്റർ വിതരണ ഉദ്ഘാടനം, കലാപരിപാടികൾ എന്നിവ നടക്കും. വൈകിട്ട് 6.30 മുതൽ അൻവർ സാദത്ത് മ്യൂസിക് നൈറ്റ് നടക്കും. ആറാം ദിനം(മെയ്21) രാവിലെ 10 മുതൽ 1 വരെ വനിതാ ശിശു വികസനവകുുപ്പിന്റെ കൾച്ചറൽ പ്രോഗ്രാമും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ പട്ടികജാാതി വികസനവകുപ്പിന്റെ വിവിിധ പരിപാടികൾ നടക്കും. വൈകിട്ട് 6.30 മുതൽ കനൽ നാടൻ പാട്ട് നടക്കും. മെയ് 22ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യയക്ഷത വഹിക്കും. തുടർന്ന് സൂരജ് സന്തോഷ് ബാൻഡ് ലൈവ് ഷോ നടക്കും.
Story Highlights : Ente Keralam Exhibition and marketing fair Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here