ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

ശബരിമലയില്‍ വനംവകുപ്പുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയ 94 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. വനംവകുപ്പിന്റെ എതിര്‍പ്പിനിടെയാണ് ദേവസ്വം ബോര്‍ഡിന്റെ ഈ നീക്കം. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കരിക്കാനും ഇന്ന് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ദേവസ്വംബോര്‍ഡിന്റെയും വനം വകുപ്പിന്റെയും സംയുക്ത സര്‍വേയില്‍ ദേവസ്വം ബോര്‍ഡിന് 93 ഏക്കര്‍ 87 സെന്റ് സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
Read Also; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; അതിര്‍ത്തിയില്‍ വ്യോമസേനയുടെ ശക്തിപ്രകടനം; വീഡിയോ
ഇതുകൂടി ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ പരിഷ്‌കരിക്കാനാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. 2007 ലെ പ്ലാന്‍ പ്രകാരം 63 ഏക്കര്‍ 24 സെന്റ് ഭൂമി മാത്രമാണ് ദേവസ്വംബോര്‍ഡിന് ഉള്ളത്. കോടതിയുടെ അനുമതിയോടെ മാത്രമാകും മാസ്റ്റര്‍പ്ലാനില്‍ അന്തിമ തീരുമാനം എടുക്കുക. കൂടുതല്‍ ഭൂമി വിട്ടു നല്‍കാനാവില്ലെന്ന വനം വകുപ്പിന്റെ എതിര്‍പ്പ് മറികടക്കാനാകുമെന്നും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒഴിവാക്കി പരിസ്ഥിതിയ്ക്ക് യോജിച്ച വിധമാകും പുതിയ മാസ്റ്റര്‍ പ്ലാനെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here