Advertisement

പുല്‍വാമയില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടേയും കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ശിഖര്‍ ധവാന്‍

February 17, 2019
Google News 18 minutes Read

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടേയും കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ട്വിറ്ററില്‍ പോസ്റ്റര്‍ ചെയ്ത വീഡിയോയില്‍ വൈകാരികമായാണ് ശിഖര്‍ ധവാന്‍ ഇക്കാര്യം അറിയിച്ചത്. സൈനികരുടെ കുടുംബത്തിന് സഹായം നല്‍കാന്‍ ഓരോ ഇന്ത്യക്കാരും തയ്യാറാകണമെന്നും അതിന് വേണ്ടി മുന്നോട്ടുവരണമെന്നും ധവാന്‍ അഭ്യര്‍ത്ഥിച്ചു.


ആക്രമണത്തില്‍ മരിച്ച മുഴുവന്‍ സൈനികരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാമെന്നറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ഇന്നലെ രംഗത്തെത്തിയിരുന്നു. എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്നറിയാമെന്നും എന്നാല്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എല്ലാ ജവാന്‍മാരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസത്തിന്റെയും ചിലവ് ഏറ്റെടുക്കാന്‍ തനിക്ക് സാധിക്കുമെന്നും സെവാഗ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.


സൈനികരുടെ കുടുംബത്തിന് സഹായവുമായി ബോക്‌സിങ് താരം വിജേന്ദര്‍ സിങും രംഗത്തെത്തിയിരുന്നു. ഹരിയാന പൊലീസിലെ ഉദ്യോഗസ്ഥനായ വിജേന്ദര്‍ സിങ് തന്റെ ഒരു മാസത്തെ ശമ്പളം സൈനികരുടെ കുടുംബത്തിന് നല്‍കും. ട്വിറ്ററിലൂടെയായിരുന്നു വിജേന്ദറും ധനസഹായം പ്രഖ്യാപിച്ചത്.

ഇറാനി ട്രോഫി മത്സരത്തില്‍ വിജയിച്ച വിദര്‍ഭ ടീം തങ്ങള്‍ക്ക് ലഭിച്ച 10 ലക്ഷം രൂപ സൈനികരുടെ കുടുംബത്തിന് നല്‍കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. പുരസ്‌കാര വിതരണ ചടങ്ങില്‍ വിദര്‍ഭ ക്യാപ്റ്റന്‍ ഫായിസ് ഫസലായിരുന്നു ഇക്കാര്യം അറിയിച്ചത്.

Read more: സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാമെന്ന് സെവാഗ്; അമിതാഭ് ബച്ചന്‍ 2 കോടി നല്‍കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here