ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടന്‍ രജനീകാന്ത്. ലക്ഷ്യം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും രജനീകാന്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. വാര്‍ത്താക്കിറിപ്പിലാണ് താരം ഇക്കാര്യം അറിയിച്ചത്. ഇതോടെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം നീളുമെന്ന് വ്യക്തമായിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ തന്റെ പേരോ, ചിത്രമോ, സംഘടനയുടെ പതാകയോ ഉപയോഗിക്കരുതെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ പ്രധാന പ്രശ്‌നം ജലദൈര്‍ലഭ്യമാണ്. വെള്ള പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാമെന്നും രജനീകാന്ത് പറഞ്ഞു.
Read also: ”വിജയ് സേതുപതി നടനല്ല, മഹാനടനാണ്”; മക്കള്‍ സെല്‍വനെക്കുറിച്ച് സ്റ്റൈല്‍ മന്നന്റെ വാക്കുകള്‍
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി ആരാധകരെ ‘രജനി മക്കള്‍ മന്റം എന്ന പേരില്‍ സംഘടിപ്പിച്ചുന്നു. ഇതിന്റെ ലെറ്റര്‍ ഹെജിലാണ് രജനി വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്. 2017 ഡിസംബര്‍ 31 നായിരുന്നു രാഷ്ട്രീയ പ്രവേശനം പരസ്യമാക്കി രജനികാന്ത് രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here