യു ഡി എഫ് ഉഭയകക്ഷി ചർച്ച നാളെ; സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും

സീറ്റുവിഭജനം സംബന്ധിച്ചു യു ഡി എഫ് ഉഭയകക്ഷി ചർച്ച നാളെ. ഒറ്റ ദിവസം കൊണ്ട് ചർച്ച പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കേരള കോൺഗ്രസിൽ മാണി-ജോസഫ് വിഭാഗങ്ങളുടെ ചേരിപ്പോരിനിടെയാണ് യോഗം.
സീറ്റ് വിഭജന ചർച്ച വേഗം പൂർത്തീകരിക്കാനൊരുങ്ങി കോൺഗ്രസ്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസിൽ കലഹം. യു ഡി എഫ് ഉഭയകക്ഷി ചർച്ചയെ ഏവരും ഉറ്റുനോക്കുന്നത് പിജെ ജോസഫിന്റെ നീക്കമെന്താവുമെന്നറിയാൻ. കോട്ടയത്തിനു പുറമേ ഇടുക്കി കൂടി വേണമെന്ന് ജോസഫ്. കോട്ടയം മാത്രമേ കിട്ടുന്നുള്ളുവെങ്കിൽ മാണി വിഭാഗത്തിന് വിട്ടു കൊടുക്കില്ലന്നും ജോസഫ്.
രണ്ടാം സീറ്റിൽ കടുംപിടിത്തത്തിനില്ലെന്ന് മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. കോട്ടയം മറ്റാർക്കുമില്ലന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് മാണി. മുസ്ലിം ലീഗ് ചോദിക്കുന്നത് മൂന്ന് സീറ്റ് . മൂന്നാം സീറ്റിൽ ലീഗും കടുംപിടിത്തത്തിനില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റു നൽകാമെന്ന ഉറപ്പു വേണമെന്നു മാത്രം.
ഒരു സീറ്റ് ജേക്കബ് ഗ്രൂപ്പും ചോദിച്ചിട്ടുണ്ട്. സീറ്റ് നൽകേണ്ടന്ന് കോൺഗ്രസ് ഉറപ്പിച്ചിട്ടുമുണ്ട്. യു ഡി എഫ് ഉഭയകക്ഷി ചർച്ചയിൽ നിർണായകമാവുക കേരള കോൺഗ്രസുമായുള്ള ചർച്ചയാകും.
രണ്ട് സീറ്റുള്ള മുസ്ലീംലീഗും ഒരു സീറ്റില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് മാണിയും ഓരോ സീറ്റുകള്‍ വീതമാണ് അധികമായി ചോദിച്ചിരിക്കുന്നത്. സീറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഒരു സീറ്റ് വേണമെന്ന നിലപാടും എടുത്തു. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനിടയില്‍ ലീഗ് നേതാക്കളേയും കെ.എം മാണിയേയും കണ്ട് അധിക സീറ്റ് നല്‍കാനാവില്ലെന്ന നിലപാട് പറഞ്ഞ് മനസിലാക്കാമെന്നായിരുന്നു കോണ്‍ഗ്രസിനകത്തുണ്ടായിരുന്ന ധാരണ.
രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കാണുകയും ചെയ്തു. എന്നാല്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാട് തങ്ങളും എടുത്തതോടെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം ഉഭയകക്ഷി ചര്‍ച്ചയിലേക്ക് പോയാല്‍ മതിയെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിയത്. ജോസ് കെ.മാണിയുടെ കേരള യാത്ര നടക്കുന്നതുകൊണ്ടാണ് ഉഭയകക്ഷി ചര്‍ച്ച നീട്ടിവെച്ചതെന്നാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here