Advertisement

ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം

February 18, 2019
Google News 1 minute Read

ഇന്നലെ കാസര്‍കോട് പെരിയില്‍ കൊല്ലപ്പെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലില്‍ അങ്ങിങ്ങായി അക്രമം.

ആലപ്പുഴയിൽ ഹർത്താൽ ജന ജീവിതത്തെ കാര്യമായി ബാധിച്ചില്ല. കെ എസ് ആര്‍ ടി സി സ്വകാര്യ ബസുകൾ നിരത്തിൽ ഒടുന്നുണ്ട്. എന്നാൽ ബോട്ട് സർവീസുകൾ പലതും നിർത്തിവെച്ചത് ടൂറിസ്റ്റുകൾ അടക്കമുള്ള വരെ ബാധിച്ചിട്ടുണ്ട്. മിക്ക ഇടങ്ങളിലും വ്യാപാര സ്ഥാപങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണ്. ആലപ്പുഴ നഗരത്തിൽ പ്രകടനമായി എത്തിയ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏതാനും കടകൾ അടപ്പിച്ചു.

എ സി റോഡിൽ രാമങ്കരിയിൽ ഹർത്താൽ അനുകൂലികൾ വഴി ഉപരോധിച്ചതോടെ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കായംകുളത്ത് തുറന്ന് പ്രവർത്തിച്ച ബാങ്ക് ശാഖകൾ ഹർത്താൽ അനുകൂലികൾ ബലമായി അടപ്പിച്ചത് നേരിയ സംഘർഷത്തിന് കാരണമായി.

Read More:ഹർത്താൽ ആഘോഷിക്കാൻ ഉള്ള മാനസികാവസ്ഥയിലേക്ക് മലയാളി എത്തി: കാനം

കൊല്ലം ചിന്നക്കടയിൽ ഹർത്താൽ അനുകൂലികൾ ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു. കരുനാഗപ്പള്ളിയിൽ ബസ് യാത്രക്കാരനെ മർദ്ദിച്ചു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഹർത്താൽ അനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു. ജീവനക്കാരെ ഇറക്കിവിട്ടു. രാവിലെ സമരാനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞു.

Read Moreകാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം അപലപനീയം; കോടിയേരി

പേരാമ്പ്രയിലും സംഘർഷമുണ്ടായി.  മാവൂർ റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here