കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം അപലപനീയം; കോടിയേരി

കാസർകോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്ത് പ്രകോപനമുണ്ടായാലും അക്രമം നടത്തരുതെന്ന് സംസ്ഥാന കമ്മിറ്റി നിർദേശിച്ചിരുന്നെന്നും കോടിയേരി പറഞ്ഞു.
Read More: കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം
പാർട്ടി അംഗങ്ങൾ പ്രതിസ്ഥാനത്തുണ്ടെങ്കിൽ സംരക്ഷിക്കില്ല . സി പി എമ്മുകാരുണ്ടെങ്കിൽ അവരെ സി പി എം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. കോടിയേരി അറിയിച്ചു.
Read More: ഹര്‍ത്താലിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് നിഷേധാത്മക സമീപനമെന്ന് യൂത്ത് കോണ്‍ഗ്രസ്
രാഷ്ട്രീയ വിവരമുള്ളവർ ഇത്തരം അക്രമം നടത്തില്ല. എല്‍ ഡി എഫ് ജില്ലയിൽ പര്യടനം നടത്തുന്ന ദിവസമായിരുന്നു. എല്‍ ഡി എഫിന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാവരുതെന്ന തീരുമാനത്തിലാണ് ജാഥ മാറ്റിയത്. നാളെ മുതൽ ജാഥ തുടരും.
കൊലപാതകം പ്രാകൃമാണ്. സംഭവം പാർട്ടി അന്വേഷിക്കും. പാർട്ടിക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here