ഹര്‍ത്താലിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് നിഷേധാത്മക സമീപനമെന്ന് യൂത്ത് കോണ്‍ഗ്രസ്

ഇന്നത്തെ ഹർത്താലിനോട് കോൺഗ്രസ് നേതൃത്വം നിഷേധാത്മക സമീപനം സ്വീകരിക്കുന്നതായി യൂത്ത് കോൺഗ്രസ് ആരോപണം. ഹർത്താലിന് പാർട്ടിയുടെ പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കണമെന്നും ഇക്കാര്യത്തിൽ നേതൃത്വത്തിന്റെ നിലപാട് ആത്മാർത്ഥമല്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തിരുവല്ലം പ്രസാദ് ആരോപിച്ചു.
മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
ഇന്നലെ പെരിയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കാസര്‍കോട് യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ്യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അപ്രതീക്ഷിതമായ ഹര്‍ത്താലില്‍ ജനങ്ങള്‍ വലയുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.
ഹര്‍ത്താല്‍; സംസ്ഥാനത്ത് വ്യാപകമായി വാഹനങ്ങള്‍ തടയുന്നു, ബസ്സുകള്‍ക്ക് നേരെ കല്ലേറ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here