ഹര്‍ത്താല്‍; സംസ്ഥാനത്ത് വ്യാപകമായി വാഹനങ്ങള്‍ തടയുന്നു, ബസ്സുകള്‍ക്ക് നേരെ കല്ലേറ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസ്സുകള്‍ക്ക് നേരെ കല്ലേറ്. ആറ്റിങ്ങലിലും, കോഴിക്കോട് പന്തീര്‍പാലത്തുമാണ് ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഇന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഹർത്താൽ
ആറ്റിങ്ങലിൽ വാഹനം തടഞ്ഞ 5 യൂത്ത്‌കോണ്‍ഗ്രസ് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. . കൊച്ചിയില്‍ പോലീസിന്റെ മുന്നില്‍ വച്ച് സമരാനുകൂലികള്‍ യാത്രക്കാരെ ബസ്സില്‍ നിന്ന് ഇറക്കിവിട്ടു. പേരാമ്പ്രയിലും വാഹനങ്ങൾ തടഞ്ഞു. 11 മണിക്ക് യൂത്ത് കോണ്ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല; കത്തിയുടെ പിടി ലഭിച്ചു
ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ ഡി എഫ് തെക്കൻ മേഖല ജാഥയുടെ ഇന്നത്തെ യാത്ര ഹർത്താലിനെ തുടർന്ന് റദ്ദാക്കി. കൊല്ലം ജില്ലയിലായിരുന്നു ഇന്ന് പര്യടനം. നാളെ കരുനാഗപ്പള്ളിയിൽ നിന്ന് യാത്ര പുനരാരംഭിക്കും. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ കട കമ്പോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കെ എസ് ആർ ടി സി ബസുകള്‍ തടയുമെന്ന് യൂത്ത് കോണ്ഗ്രസ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം കള്ളിക്കാട്ടും വാഹനങ്ങൾ തടയുന്നു. കിളിമാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. പയ്യോളിയിലും സ്വകാര്യ ബസ്സുകൾ തടഞ്ഞു. പോലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ കോഴിക്കോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. കന്യാകുളങ്ങര, നെടുമങ്ങാട്, മലയന്‍കീഴ്, കോഴിക്കോട് മുക്കം എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here