Advertisement

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

February 18, 2019
Google News 1 minute Read
kerala high court

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പിഎം അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന്  രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മുന്നറിയിപ്പ് ഇല്ലാതെ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. കോടതിയലക്ഷ്യത്തിനാണ് കെസെടുത്തിരിക്കുന്നത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാത്തതിന്‍റെ പേരിലാണ് കോടതി കേസെടുത്തിരിക്കുന്നത്.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴുദിവസം മുന്‍പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കവെയാണ് അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസിനെതിരെ രണ്ട് ഹര്‍ജികളും ഇന്ന് നല്‍കാന്‍ സാധ്യതയുണ്ട്.  ഡീന്‍ കുര്യാക്കോസിനെ  പ്രതിയാക്കുമെന്നും സൂചനയുണ്ട്.

അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി വച്ചു.  ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കന്ററി മാതൃകാ പരീക്ഷ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. എസ് എസ് എല്‍ സി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന എല്‍ ഡി എഫ് ജാഥകൾ റദ്ദാക്കി. റദ്ദാക്കിയത് ജാഥകളുടെ ഇന്നത്തെ പരിപാടി. നാളെ മുതൽ മുൻ നിശ്ചയിച്ച പ്രകാരം ജാഥ നടക്കും.  കോടിയേരിയും കാനവും നയിക്കുന്ന ജാഥകളാണ് മാറ്റിയത്. ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയൊരുക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Moreകൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം

സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പൊതുമുതല്‍ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

ഇന്നു തുറക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നല്കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍ എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here