ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേര് ശശീരത്തില്‍ ടാറ്റൂ ചെയ്ത് യുവാവ്

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്ത് യുവാവ്. രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ ഗോപാല്‍ സഹരണ്‍ എന്ന യുവാവാണ് 71 സൈനികരുടെ പേരുകള്‍ ടാറ്റൂ ചെയ്തത്. സമീപകാലത്ത് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരുകള്‍ ഉള്‍പ്പെടെയാണ് ഗോപാല്‍ സഹകരണ്‍ പുറത്ത് ടാറ്റൂ ചെയ്തിരിക്കുന്നത്.
രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പേരുകള്‍ ഒരിക്കലും മറക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് ഗോപാല്‍ പറയുന്നത്. ധീര സൈനികരുടെ പേര് എന്നെന്നും ഓര്‍മ്മിക്കപ്പെടണമെന്നും അതിന് വേണ്ടി വ്യത്യസ്തമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്നുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്തതെന്നും ഗോപാല്‍ പറയുന്നു.
ബിക്കാനീറിലെ ഭഗത് സിങ് യൂത്ത് ബ്രിഗേഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നയാളാണ് ഗോപാല്‍ സഹരണ്‍. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരെ ആദരിക്കുന്നതിനായി സംഘടന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും ഗോപാല്‍ വ്യക്തമാക്കി.
Read also: ‘ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ മസൂദ് അസ്ഹറെ ഞങ്ങള്‍ പിടികൂടാം’: ഇമ്രാന്‍ ഖാനോട് അമരീന്ദര്‍ സിങ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here