Advertisement

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബിജെപി; അണ്ണാഡിഎംകെയുമായി വിശാല സഖ്യത്തിന് രൂപം നല്‍കി

February 19, 2019
Google News 1 minute Read

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ഉറച്ച് ബിജെപി. അണ്ണാഡിഎംകെയുമായി വിശാല സഖ്യത്തിന് രൂപം നല്‍കി. അഞ്ച് സീറ്റില്‍ ബിജെപിയും 25 സീറ്റില്‍ അണ്ണാഡിഎംകെയും മത്സരിക്കാന്‍ ധാരണയായി. അണ്ണാഡിഎംകെയെ കൂടാതെ പട്ടാളി മക്കള്‍ കക്ഷിയും എന്‍ഡിഎയുടെ ഭാഗമായി. എട്ട് സീറ്റുകളില്‍ പട്ടാളി മക്കള്‍ കക്ഷി മത്സരിക്കാനും തീരുമാനമായി.

തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സഖ്യ കാര്യത്തില്‍ തീരുമാനമായതി. തമിഴ്‌നാട്ടില്‍ ബിജെപി-അണ്ണാഡിഎംകെ സഖ്യം തൂത്തുവാരുന്ന് യോഗത്തിന് ശേഷം പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ വിജയകാന്തിന്റെ ഡിഎംഡികെയുമായി അണ്ണാഡിഎംകെ നേതാക്കളുമായിചര്‍ച്ച തുടരുകയാണ്.

ബിജെപി അണ്ണാഡിഎംകെ സഖ്യധാരണയായതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ നേര്‍ക്കുനേര്‍ യുദ്ധത്തിനാണ് കളമൊരുങ്ങുന്നത്. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയ്ക്കാണ് മുന്‍തൂക്കം. അണ്ണാഡിഎംകെയുമായി ചേര്‍ന്നു നിന്നാലെ കാര്യമുള്ളൂ എന്ന് വ്യക്തമായ സാഹചര്യത്തിലാണ് സഖ്യ നീക്കവുമായി ബിജെപി രംഗത്തിറങ്ങിയത്. അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിഎംകെയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അവസാന നിമിഷം ചര്‍ച്ച ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here