Advertisement

സിപിഎം എന്നത് ‘ക്യുപിഎം- ക്വട്ടേഷൻ പാർട്ടി ഓഫ് ഇന്ത്യ’ എന്നാക്കണം : പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ

February 19, 2019
1 minute Read

സി പി എം എന്നത് ക്യു.പി.എം എന്നാക്കണമെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. സിപിഎം എന്നത് ക്വട്ടേഷൻ പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് എന്നാക്കണം.
സി.പി.എം അണികൾ അവരുടെ മനസ്സിലുള്ള നവോത്ഥാനം എന്തെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിന് അംഗീകാരം നൽകുന്നവരായി ഭരണകൂടം മാറി. രാഷ്ട്രീയ കൊലപാതങ്ങളാണോ നവോത്ഥാനത്തിലേക്കുള്ള വഴിയെന്ന് ജനം സംശയിച്ച് പോകുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാസർഗോഡ് പെരിയയിലെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാണക്കാട് യ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസ്താവന. നിരവധി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളാണ് കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top