ആമസോണിൽ ആപ്പിൾ ഫെസ്റ്റ്; ആപ്പിൾ ഗാഡ്‌ജെറ്റുകൾക്ക് 16,000 രൂപ വരെ വിലക്കുറവ് !

ആമസോണിൽ ആപ്പിൾ ഫെസ്റ്റിന് തുടക്കമായി. ഫെബ്രുവരി 15 മുതൽ 21 വരെയാണ് ഫെസ്റ്റ്. വൻ വിലക്കിഴിവാണ് ഉപഭോക്താക്കളെ ഫെസ്റ്റിൽ കാത്തിരിക്കുന്നത്.

ഐഫോണുകൾ, മാക്ബുക്‌സ്, ഐപാഡുകൾ, മറ്റു ആപ്പിൾ ഉത്പന്നങ്ങൾ എന്നിവയ്‌ക്കെല്ലാം വിലക്കിഴിവുണ്ട്. ഐഫോൺ വിവിധ മോഡലുകൾക്ക് 16,000 രൂപ വരെ വിലക്കിഴിവുണ്ട്. മാക്ബുക് മോഡലുകൾക്ക് 15,000 രൂപ വരെയും ആപ്പിൾ ഇയർഫോണുകൾക്ക് 4,000 രൂപ വരെയും വിലക്കിഴിവ് ലഭിക്കും. ഇതനു പുറമേ നോ കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് സൗകര്യവുമുണ്ട്.

Read More : ആമസോണിൽ വൻ വിലക്കുറവിൽ നോക്കിയ 6 ഉം നോക്കിയ 8 ഉം

ആമസോൺ ഫെസ്റ്റ് വഴി 70,900 രൂപയ്ക്കാണ് ആപ്പിൾ ഐഫോൺ എക്‌സ്ആർ വാങ്ങാനാവുക. 76,900 രൂപയാണ് 64 ജിബി സ്റ്റോറേജ് വേരിയന്റിലെ ഫോണിന്റെ വില. 6,000 രൂപ വിലക്കിഴിവാണ് ആമസോൺ ആപ്പിൾ ഫെസ്റ്റ് വഴി ലഭിക്കുക. 128 ജിബിയും 256 ജിബിയും സ്റ്റോറേജ് വേരിയന്റിലുളള ഫോണുകൾക്കും 6,000 രൂപ വിലക്കിഴിവുണ്ട്. 128 ജിബി ഫോണിന്റെ വിപണി വില 81,9000 രൂപയാണ്. ഇത് 75,900 രൂപയ്ക്ക് ആമസോൺ ആപ്പിൾ ഫെസ്റ്റ് വഴി സ്വന്തമാക്കാം. 91,900 രൂപ വിലയുളള 256 ജിബി സ്റ്റോറേജുളള ഫോണിന് 81,900 രൂപയാണ് ആമസോണിലെ വില.

Read More : ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഇനി ഓഫറുകള്‍ കുറയും; പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

ആമസോണിൽ 16,901 രൂപയുടെ വിലക്കിഴിവാണ് 64 ജിബി സ്റ്റോറേജ് വെർഷനിലുളള ഐഫോൺ എക്‌സിന് നൽകുന്നത്. 91,900 രൂപ വിലയുളള ഫോൺ 74,999 രൂപയ്ക്ക് വാങ്ങാനാവും. 256 ജിബി സ്റ്റോറേജ് വെർഷനിലുളള ഫോൺ 20,931 രൂപ വിലക്കിഴിവിൽ 87,999 രൂപയ്ക്ക് വാങ്ങാം. 1,08,930 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More