എം പാനല്‍ കണ്ടക്ടര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു, ആത്മഹത്യാ ശ്രമം

m panel

സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചു നീക്കിയതില്‍ പ്രതേഷേധിച്ച് എം പാനല്‍ കണ്ടക്ടര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പ്രതിഷേധത്തിനിടെ എംപാനല്‍ ജീവനക്കാരി മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ശ്രമം നടത്തി. ഇവരെ ഫയര്‍ഫോഴ്സ് എത്തി താഴെയിറക്കി. ആലപ്പുഴ സ്വദേശിനി ഡിനിയ ആണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ജനറല്‍ ആശുപത്രിയിലേക്ക് ഡിനിയയെ മാറ്റി.

ഇന്നലെ  അർധരാത്രിയിലാണ് പൊലീസ് സമരപ്പന്തലുകൾ പൊളിച്ചു നീക്കിയത്. ആറ്റുകാൽ പൊങ്കാല ദിവസം ഭക്തർക്ക് അസൗകര്യം ഉണ്ടാവാതിരിക്കാനാണ് പന്തലുകൾ പൊളിച്ചതെന്നാണ് വിശദീകരണം.

രാത്രി 11.30ഓടെയാണ് സമരപന്തലുകള്‍ പൊളിച്ച് നീക്കിയത്. സമരപന്തലില്‍ നിന്ന് മാറാന്‍ വിസമ്മതിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. നഗരസഭയുടേ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയ സമരപന്തലുകള്‍ പൊളിച്ച് നീക്കിയത്. സെക്രട്ടറിയേറ്റിന്റെ മുന്നിലുള്ള സമരപന്തലുകളാണ് പൊളിച്ചത്. പൊളിച്ചശേഷം പന്തലുകളുടെ അവശിഷ്ടങ്ങള്‍ ലോറിയില്‍ ഇവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ആറ് ലോഡം വസ്തുക്കളാണ് മാറ്റിയത്. ശ്രീജിത്തിന്റെ സമര പന്തലും പൊളിച്ച കൂട്ടത്തിലുണ്ട്. മദ്യക്കുപ്പികള്‍ അടക്കം ഇവിടെ നിന്ന് നീക്കം ചെയ്തു. കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘവും നഗരസഭ ജീവനക്കാരെ സഹായിക്കാനെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top