സംസ്ഥാനത്ത് ഭരണകൂട ഭീകരത; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തര വകുപ്പില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍ഗോട്ടെ ഇരട്ട കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അമിത് ഷാ-മോദി കൂട്ട്‌കെട്ട് പോലെയാണ് കോടിയേരി -പിണറായി കൂട്ടുകെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അരനൂറ്റാണ്ടിനിടെ നടന്ന എല്ലാ കൊലപാതകങ്ങളും പിണറായി വിജയന്റെ അറിവോടെയാണ്. കൊലപാതകം പാര്‍ട്ടി പരിശീലനം നേടിയ വാടകക്കൊലയാളികളുടെ അറിവോടെയാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് കാസര്‍ഗോട്ടെ ഇരട്ട കൊലപാതകം. സി പി ഐ എം ഭീകര സംഘടനയായി മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണം. ഡമ്മി പ്രതികളെ ഇറക്കി കേസ് അട്ടിമറിക്കാന്‍ അനുവദിക്കരുത്. കാസര്‍ഗോട്ടെ കൊലപാതകത്തിന് ടി പി ചന്ദ്രശേഖരന്‍, ഷുഹൈബ് കൊലപാതകങ്ങളുമായി സമാനതയുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയവരെയും പിടികൂടണം. ടി പി വധത്തിലും ഷുഹൈബ് വധത്തിലും അന്വേഷണം തൃപ്തികരമായിരുന്നില്ല. കേസില്‍ ഉന്നത സി പി ഐ എം നേതൃത്വം പിടിക്കപ്പെട്ടിട്ടില്ല. സാംസ്‌കാരിക നായകന്മാര്‍ മൗനം വെടിയണം.നാളെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ ദിനം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here