കുൽഭൂഷൻ യാദവ് കേസ്; പാകിസ്ഥാന് വൻ തിരിച്ചടി

കുൽഭൂഷൻ യാദവ് കേസിൽ പാകിസ്ഥാന് വൻ തിരിച്ചടി. കേസ് നീട്ടിവയ്ക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം കോടതി തള്ളി. കേസ് ബോധപൂർവ്വം വൈകിപ്പിക്കാനുള്ള പാക് ശ്രമത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. കേസിൽ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ വാദം തുടരുകയാണ്.
കുൽഭൂഷൺ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരാണ് കേസ് കൈകാര്യം ചെയ്യാൻ ഇന്ത്യ നിയോഗിച്ച നയതന്ത്ര സംഘത്തിലുള്ളത്.
Read More : കുൽഭൂഷൺ ജാദവ് കേസ്; വാദം നാളെ തുടരും
മുസ്ലീം പേരിലെടുത്ത പാസ്‌പോർട്ട് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനിൽ ചാര പ്രവർത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നുമാണ് പാക്കിസ്ഥാന്റെ വാദം.
2016 മാർച്ചിൽ ഇറാനിൽനിന്നാണ് കുൽഭൂഷണെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തത്. ഈ മെയ് ആദ്യം വധശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. മെയ് 15നാണ് വാദം അന്താരാഷ്ട്ര കോടതിയിൽ ആരംഭിച്ചത്. കുൽഭൂഷൺ ജാധവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയിൽ പാക്കിസ്ഥാന്റെ വാദം. കെട്ടിച്ചമച്ച കഥകളാണ് പാക്കിസ്ഥാൻ സമർപ്പിച്ചതെന്ന് ഇന്ത്യയും വാദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here