പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ജീപ്പ് കേന്ദ്രീകരിച്ച്

പെരിയ ഇരട്ടക്കൊലപാതകം സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭ്യമായതായി സൂചന. കൊലപാതകം നടന്ന ദിവസം ഇവിടെ എത്തിയ കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ജീപ്പ് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഏഴുപേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.
കൊല നടന്ന സ്ഥലത്ത് നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും കത്തിയുടെ പിടിയും പോലീസിന് ലഭിച്ചിരുന്നു. ഇവിടെ ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിരലടയാളം സംബന്ധിച്ച അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.
പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം., ലോക്കല്‍ പാര്‍ട്ടി അംഗത്തിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആക്രമം സംബന്ധിച്ച വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊല എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊല രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്നുമാണ് എഫ്ഐആറിലുള്ളത്.
പെരിയ ഇരട്ടകൊലപാതകം; കൃപേഷിന്റെയും ശരത് ലാലിന്റെയും സംസ്‌ക്കാരം നടന്നു
കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ജീപ്പാണ് ഇരുവരേയും ഇടിച്ചിട്ടതെന്നാണ് വിവരം. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനുൾപ്പടെയുള്ളവർ ഒളിവിലാണ്. സിപിഎം പ്രാദേശി നേതൃത്വം നല്‍കിയ ക്വട്ടേഷന്റെ ഭാഗമായാണ് കണ്ണൂരില്‍ നിന്ന് ചിലര്‍ ജീപ്പില്‍ ഇവിടെയെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
പെരിയ ഇരട്ടക്കൊലപാതകം; കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന്‍റെ സ്വാഗത സംഘ രൂപീകരണം കഴിഞ്ഞ് മടങ്ങും വഴിയാണ് ഇരുവരും കൊല്ലപ്പെടുന്നത്. ഈ സമയത്ത് ഈ ജീപ്പ് ഇവിടെയുണ്ടായിരുന്നു. സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ജീപ്പില്‍ എത്തിയവര്‍ക്ക് ശരത് ലാലിനേയും കൃപേഷിനേയും കാണിച്ച് കൊടുത്തതായി പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം ; മുല്ലപ്പള്ളി
കൊലപാതകത്തിന് പിന്നിലുള്ളവർ കർണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അന്വേഷണം അതുകൊണ്ട് തന്നെ കർണാടകത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ഇന്നലെ ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here