Advertisement

സൗദി കിരീടാവകാശി ഇന്ത്യയിലെത്തി; നാളെ പ്രധാനമന്ത്രിയുമായി ചര്‍ച്ച

February 19, 2019
Google News 6 minutes Read

 

ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തി സൗദിയിലേക്ക് മടങ്ങിയ കിരീടാവകാശി ഇന്ന് രാത്രിയോടെയാണ്
ഇന്ത്യയിലെത്തിയത്.

വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഉച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ചര്‍ച്ച നടത്തും. ഇതിനുശേഷം ഇരുവരുമൊന്നിച്ച് സംയുക്ത പ്രസ്താവന നടത്തുമെന്നാണ് വിവരം. പുല്‍വാമ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് ശക്തമായ താക്കീത് സൗദി നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായതിനു പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണയര്‍പ്പിച്ച് സൗദി ഭരണകൂടം രംഗത്തെത്തിയിരുന്നു. പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറൊപ്പിടും. നാളെ വൈകീട്ട് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന സൗദി കിരീടാവകാശി രാത്രിയോടെ ഇന്ത്യയില്‍ നിന്ന് മടങ്ങും. കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ മുഹമ്മദ് ബില്‍ സല്‍മാന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏഴു പദ്ധതികളിലായി 2000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി കരാര്‍ ഒപ്പു വെച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here