പെരിയയിലെ ഇരട്ടക്കൊലപാതകം; അക്രമികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ അക്രമികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു. ആക്രമി സംഘം എത്തിയത് മഹീന്ദ്ര സൈലോ വാഹനത്തിസാണ്. കാസര്‍കോട് രജിസ്ട്രേഷനിലുള്ള വാഹനമാണിത്. കൃത്യം നിര്‍വഹിച്ചത് മൂന്നംഗ സംഘമാണെന്നും പോലീസ് വ്യക്തമാക്കി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനും മറ്റ് ഏഴ് പേരും സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ആദ്യഘട്ട അറസ്റ്റ് മണിക്കൂറുകള്‍ക്കകമെന്ന് എസ്പി എ ശ്രീനിവാസ് വ്യക്തമാക്കി. പയ്യന്നൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്കായി എത്തിയതെന്നും സൂചനയുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here