Advertisement

‘ഞാനൊരു വിശുദ്ധനല്ല, തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരന്‍’; ദിവ്യ ഗോപിനാഥിന്റെ മീ ടു ആരോപണത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

February 20, 2019
Google News 1 minute Read

ദിവ്യ ഗോപിനാഥിന്റെ മീറ്റു ആരോപണത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്. ദിവ്യയോട് മാത്രമല്ല തന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു.

Read more: സെറ്റില്‍ താക്കീത് ചെയ്തതിന് അലന്‍സിയര്‍ ചെയ്തത്; ആഭാസത്തിന്റെ ഡയറക്ടര്‍ പറയുന്നു

താനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ അഭിമുഖത്തില്‍ പറഞ്ഞു. മീ ടു ആരോപണത്തില്‍ ദിവ്യയോട് വ്യക്തിപരമായി അലന്‍സിയര്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പര്യമായി മാപ്പ് പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. അത് കണക്കിലെടുത്താണ് അഭിമുഖത്തില്‍ അദ്ദേഹം പരസ്യമായി ക്ഷമ ചോദിച്ചത്.

Read more: ചേട്ടന്‍ സൂപ്പറാ.. വ്യത്യസ്തമായ സമരമുറയുമായി അലന്‍സിയര്‍

ഒരു ബ്ലോഗ് പോസ്റ്റിലൂടെയായിരുന്നു പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നുവെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നുമായിരുന്നു ദിവ്യയുടെ ആരോപണം. ഇതിന് പിന്നാലെ ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന അമ്മയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here