വിവി വസന്തകുമാറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; താൽപര്യമെങ്കിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ് തസ്തികയിൽ വസന്തകുമാറിന്റെ ഭാര്യയ്ക്ക് നിയമനം നൽകുമെന്ന് മുഖ്യമന്ത്രി

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വിവി വസന്തകുമാറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ് തസ്തികയിൽ വസന്തകുമാറിന്റെ ഭാര്യക്ക് താൽപര്യമില്ലെങ്കിൽ എസ്‌ഐ തസ്തികയിൽ നിയമനം നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടും. വീട്ടിലേക്കുള്ള വഴി, ഭവനം എന്നീ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തും. എസ്‌ഐ തസ്തികയിൽ നിയമനം വേണമൊയെന്ന് ഉടൻ അറിയിക്കാനും ബന്ധുക്കൾക്ക് നിർദ്ദേശം നൽകി.
Read More : വി വി വസന്തകുമാറിന്റെ കുടുംബ വീട്ടില്‍ മമ്മൂട്ടിയെത്തി
ഇന്നലെ നടൻ മമ്മൂട്ടിയും വിവി വസന്തകുമാറിന്റെ വീട് സന്ദർശിച്ചിരുന്നു. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി തൃക്കേപ്പറ്റയിലെ വസന്തകുമാറിന്റെ കുടുംബവീട്ടിലെത്തിയത്. നടൻ അബു സലീം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വസന്തകുമാറിന്റെ ഭാര്യ ഷീനയേയും, അമ്മയേയും മക്കളേയും സന്ദർശിച്ച മമ്മൂട്ടി വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് എത്തി പുഷ്പാർച്ചനയും നടത്തി. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയത്. ഇങ്ങോട്ട് നടന്നാണ് താരം എത്തിയത്. ഒരു മണിക്കൂറോളം നേരം ഇവിടെ ചെലവഴിച്ചാണ് നടൻ മടങ്ങിയത്.
വ്യാഴാഴ്ചയാണ് വസന്തകുമാർ പുൽവാമയിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ കരിപ്പൂരിലെത്തിച്ച മൃതദേഹം രാത്രിയോടെയാണ് സംസ്‌കരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here