വൈക്കം – തവണക്കടവ് ജങ്കാര്‍ സര്‍വ്വീസ് പുനഃരാരംഭിച്ചു

ഒരു മാസമായി മുടങ്ങിക്കിടന്ന വൈക്കം – തവണക്കടവ് ജങ്കാര്‍ സര്‍വ്വീസ് പുനഃരാരംഭിച്ചു. കരാര്‍ തുകയും യാത്രാ കൂലിയും ഉയര്‍ത്തിയതോടെയാണ് കൊച്ചിന്‍ സര്‍വ്വീസിന്റെ ജങ്കാറുകള്‍ വീണ്ടും ഓടിത്തുടങ്ങിയത്.
ഡീസല്‍ വില വര്‍ധനവിന് പിന്നാലെ ജീവനക്കാരുടെ ശമ്പളവും വര്‍ധിപ്പിക്കേണ്ടി വന്നതോടെയാണ് വൈക്കം – തവണക്കടവ് ജെട്ടികളെ ബന്ധിപ്പിക്കുന്ന ജങ്കാര്‍ സര്‍വ്വീസ് മുടങ്ങിയത്. എറണാകുളം കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന സര്‍വ്വീസ് നിലച്ചതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. വാഹനങ്ങളുമായി ഇരു ഭാഗങ്ങളിലേക്കും പോയിരുന്നവര്‍ ഇതോടെ കിലോമീറ്ററുകള്‍ ചുറ്റി തണ്ണീര്‍മുക്കം ബണ്ടു വഴി യാത്ര ചെയ്യേണ്ട സാഹചര്യമാണുണ്ടായത്. വൈക്കം നഗരസഭയുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു വര്‍ഷത്തെ കരാര്‍ തുക നാല് ലക്ഷത്തി അന്‍പതിനായിരം രൂപയായും, യാത്രാക്കൂലി പതിനഞ്ച് ശതമാനമായും വര്‍ധിപ്പിച്ചതോടെയാണ് സര്‍വ്വീസ് പുനരാരംഭിച്ചത്
സര്‍വ്വീസ് ആരംഭിച്ചത് ആയിരങ്ങള്‍ക്കാണ് ആശ്വാസമായത്. ഇരുചക്ര വാഹനങ്ങളും, കാറുകളും, ഭരവണ്ടികളുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം ജങ്കാര്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്തുന്നത്. പതിനെട്ട് വര്‍ഷമായി കൊച്ചിന്‍ സര്‍വ്വീസാണ് വൈക്കം തവണക്കടവ് റൂട്ടില്‍ ജങ്കാര്‍ സര്‍വ്വീസ് നടത്തുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here