കൊച്ചി തീപിടുത്തം; അനധികൃത നിർമ്മാണത്തിന് നടപടി സ്വീകരിക്കാൻ ഒരുങ്ങി കോർപ്പറേഷൻ

എറണാകുളം സൗത്തിലെ തീപിടുത്തത്തിന്റെ സാഹചര്യത്തിൽ അനധികൃത നിർമ്മാണം നടത്തിയിട്ടുള്ള കെട്ടിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഒരുങ്ങി കൊച്ചി കോർപ്പറേഷൻ. കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം പരിശോധന ആരംഭിച്ചു. അനധികൃത നിർമ്മാണം നടന്നിയ നിരവധി കെട്ടിടങ്ങൾ കൊച്ചിയിലുണ്ടെന്ന് മേയർ സൗമിനി ജയ്ൻ പറഞ്ഞു.
Read More:കൊച്ചിയിലെ തീപിടുത്തം; കെട്ടിടം പ്രവര്‍ത്തിച്ചത് ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ
കൊച്ചിയില്‍ തീപിടുത്തം ഉണ്ടായ കെട്ടിടം പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ഫയര്‍ ഫോഴ്സ് കണ്ടെത്തിയിരുന്നു. 2006ലാണ് ഈ കെട്ടിടത്തിന് ഫയര്‍ ആന്റ് സേഫ്റ്റി അതോറിറ്റിയുടെ ലൈസന്‍സ് നേടിയത്. എന്നാല്‍ അതിന് ശേഷം ഒരിക്കല്‍ പോലും കെട്ടിടം ഉടമസ്ഥര്‍ ഈ ലൈസന്‍സ് പുതുക്കിയിരുന്നില്ല. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. എന്നാല്‍ 2006ന് ശേഷം ഇവര്‍ ലൈസന്‍സ് പുതുക്കിയിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം ഉടമകള്‍ക്ക് അധികൃതര്‍ നാല് വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈ മുന്നറിയിപ്പിനേയും ഇവര്‍ അവഗണിക്കുകയായിരുന്നു.
Read More: കൊച്ചിയിൽ അഗ്നിബാധയുണ്ടായ കെട്ടിടത്തിന് ഇനി പ്രവർത്തനാനുമതി നൽകരുതെന്ന് അഗ്‌നിശമന വിഭാഗം
കെട്ടിടത്തിലെ അഗ്നി ശമന സംവിധാനം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. സ്റ്റെയര്‍കെയ്സില്‍ അടക്കം സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ പുറത്ത് നിന്നാണ് തീയണയ്ക്കാന്‍പറ്റിയത്. അലൂമീനിയം ഷീറ്റ് വച്ച് പൂര്‍ണ്ണമായും മൂടിയ നിലയിലായതിനാല്‍ തീ അണയ്ക്കാന്‍ സമയം വേണ്ടി വന്നുവെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കുന്നു. രണ്ടായിരത്തി ഒരുന്നൂറ് രൂപയാണ് എന്‍ഒസി പുതുക്കുന്നതിന് വേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here