കമല്‍നാഥിന് വേണ്ടി ജനവിധി തേടാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ദീപക് സക്‌സേന

മധ്യപ്രദേശിലെ ചിന്ദ്‌വാര എംഎല്‍എ ദീപക് സക്‌സേന രാജിവെച്ചു. ഇന്നലെയാണ് സക്‌നേസ രാജിവെച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് വേണ്ടി ജനവിധി തേടുന്നതിന് വേണ്ടിയാണ് ദീപക് സക്‌സേന എംഎല്‍എ സ്ഥാനം രാജിവെച്ചത്. കമല്‍നാഥിന്റെ വിശ്വസ്ഥനായ സഹയാത്രികനാണ് ദീപക് സക്‌സേന.
നാല്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ആദ്യമായാണ് തന്റെ ശക്തികേന്ദ്രത്തില്‍ നിന്ന് നിയമസഭയിലേക്ക് കമല്‍നാഥ് മത്സരിക്കാനൊരുങ്ങുന്നത്. കമല്‍നാഥ് ഒമ്പത് തവണ പ്രതിനീധീകരിച്ച ചിന്ദ്‌വാര ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലൊന്നാണ്. 2018 ഡിസംബര്‍ പതിനേഴിനാണ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നത്.
മുന്‍ മുഖ്യമന്ത്രിയായ ദിഗ്‌വിജയ്‌സിംഗ് മൂന്ന് തവണ ചിന്ദ്‌വാരയില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. കമല്‍നാഥ് 1997ല്‍ പാട്‌വയില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സുന്ദര്‍ലാലിനോട് പരാജയപ്പെട്ടു. 1998ല്‍ പാട്വ ലോക്‌സഭ സീറ്റില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here