പൊലീസ് തലപ്പത്ത് അഴിച്ചുപണി

പൊലീസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം, തൃശൂര്‍ ഐ.ജിമാരെ മാറ്റി. അശോക് യാദവ് ആണ് പുതിയ തിരുവനന്തപുരം റേഞ്ച് ഐ.ജി. കൊച്ചി ഐ.ജി വിജയ് സാക്കറെയ്ക്ക് തൃശൂരിന്റെയും ചുമതല നല്‍കി. തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്ത് കുമാറിനെ കേരള പൊലീസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചു. ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അടിയന്തരമായി പുറത്തിറക്കുകയായിരുന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് അദ്ദേഹം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കപ്പെട്ടത്. സുരേന്ദ്രനെ പകരം പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡിഐജി കെ.സേതുരാമനെ ഐപിഎസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here