രാജ്യത്തിന്റെ വിവിധ ഇടങ്ങളിലെ എ.ടി.എം തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

രാജ്യത്തിന്റെ വിവിധ ഇടങ്ങളിലെ എ.ടി.എം തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ .അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയ കോഴിക്കോട് ടൗൺ പോലീസാണ് ഹരിയാന സ്വദേശിയെ പിടികൂടിയത് .ഇയാളെ റിമാന്റ് ചെയ്തു .ഹരിയാന മേവട്ട് സ്വദേശി വിജിദ് ഖാൻ ആണ് പോലീസിന്റെ പിടിയിലായത്

കേരളം ,ഡൽഹി ,ഫരീദാബാദ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘാംഗമാണ് ഇയാള്‍. പ്രതികളുടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്താണ് പ്രതി ഒളിച്ച് താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി അതി സാഹസികമായി പിടികൂടിയത് .

2018 ജനുവരി ,ഫെബ്രുവരി മാസങ്ങളിൽ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലുൾപ്പെട്ടയാളാണ് പ്രതി വാജിദ് ഖാൻ. ടൗൺ സ്റ്റേഷനിൽ മാത്രം റജിസ്റ്റർ ചെയത 11 ഓളം എടിഎം  തട്ടിപ്പ് കേസുകളിൾ 5 ഓളം പ്രതികളെ ടൗൺ പോലീസ് അറസ്റ്റ ചെയ്തിരുന്നു .ഈ പ്രതികൾ ജാമ്യം എടുത്തതിന് ശേഷം പിന്നീട് ഒളിവിൽ കഴിയുകയായിരുന്നു. ഈ പ്രതികളെയും ,കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും പിടികൂടന്നതിനായി ജില്ലാ പോലീസ് മേധവി സഞ്ജയ് കുമാർ ഗുരുഡിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് സൗത്ത് അസി: കമ്മീഷണർ എ.ജെ ബാബുവിന്റെ മേൽനോട്ടത്തിലാന് പ്രതിയെ പിടികൂടിയത് .


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top