പെരിയ കൊലപാതകം; മുഖ്യമന്ത്രി വീട് സന്ദർശിക്കാത്തത് കുറ്റബോധം കൊണ്ടെന്ന് ചെന്നിത്തല; നടപടി ഭീരുത്വമെന്ന് മുല്ലപ്പള്ളി

കാസർഗോഡ് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കാത്തതു കുറ്റബോധം കൊണ്ടെന്ന് രമേശ് ചെന്നിത്തല. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കാനാണെന്നും കേസിൽ സിബിഐ അന്വേഷണം തന്നെ വേണം. കേരള പോലീസ് പിരിച്ചുവിട്ട്, ഡിജിപിക്ക് പകരം റൊബോട്ടിനെ ഇരുത്തിയാൽ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുവാക്കളുട വീട് സന്ദർശിക്കുന്നതിൽ നിന്ന് പിന്മാറിയ മുഖ്യമന്ത്രിയുടെ നടപടി ഭീരുത്വമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മനഃസാക്ഷിക്കുത്തു കൊണ്ടാണ് മുഖ്യമന്ത്രി യുവാക്കളുടെ വീട്ടിൽ പോകാതിരുന്നതെന്നും ഇരട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also : പെരിയ കൊലപാതകം; പ്രതികളുടെ വസ്ത്രവും വടിവാളും കണ്ടെത്തി
മനഃസാക്ഷിക്കുത്തു കൊണ്ടാണ് മുഖ്യമന്ത്രി യുവാക്കളുടെ വീട്ടിൽ പോകാതിരുന്നതെന്നും ഇരട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. പെരിയയിലെ വീടുകളിൽ പോകാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതാണ്. എന്നാൽ സുരക്ഷാപ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടാണ് പോകാതിരുന്നതെന്ന് കാനം പറഞ്ഞു. പട്ടാളവും പോലീസുമായി മരണ വീട്ടിൽ പോകുന്നത് ഉചിതമല്ലെന്നും കാനം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here