രാജ്യതാത്പര്യത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചെന്നാരോപണം; മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന രീതിയില്‍ കോളേജ് ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രണ്ട് വിദ്യര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഗവണ്‍മെന്‍റ് കോളേജ് വിദ്യാര്‍ത്ഥികളായ റിന്‍ഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ 124 A വകുപ്പ് ചുമത്തിയിട്ടുണ്ട്. പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
രാജ്യതാത്പര്യത്തിന് വിരുദ്ധമായി ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ ഇന്നലെ ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കശ്മീരിനും മണിപ്പൂരിനും പ്രത്യേക പദവി നല്‍കണമെന്നതായിരുന്നു പോസ്റ്ററിലെ ഉളളടക്കം.
Read More: അഹമ്മദബാദിലെ ഐഎസ്ആര്‍ഒ ക്യാമ്പസില്‍ അഗ്നിബാധ
തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. ബുധനാഴ്ചയാണ് ക്യാന്പസില്‍ പോസ്റ്റര്‍ പതിച്ചത്. പ്രിന്‍സിപ്പലാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. ഇന്നലെ വൈകിട്ട് റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും കസ്റ്റഡിയിലെടുത്തു. രണ്ട് പേരെയും പൊലീസും സ്പെഷ്യല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു.
പുറമെ നിന്നുള്ള ആരുടെയെങ്കിലും പിന്തുണ വിദ്യാര്‍ത്ഥികള്‍ക്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ഇവരുടെ കോള്‍ ലിസ്റ്റും പരിശോധിക്കുന്നു. എസ്എഫ്ഐ അനുഭാവിയായിരുന്നു റിൻഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന നിലപാട് സ്വീകരിച്ചാണ് നാല് മാസം മുന്പ് ആര്‍എസ്എഫ് രൂപീകരിച്ചത്. സംഘടനയ്ക്ക് പ്രവര്‍ത്തനാനുമതി തേടിയിരുന്നെങ്കിലും കോളേജ് അധികൃതര്‍ നല്‍കിയിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here