Advertisement

ഭിക്ഷയെടുത്ത് കിട്ടിയ 6.61 ലക്ഷം മുഴുവൻ കൊല്ലപ്പെട്ട സിആർപിഎഫ് സൈനികർക്ക് നൽകി വൃദ്ധ

February 22, 2019
Google News 1 minute Read

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് സ്‌നികരുടെ കുടുംബത്തിന് ഭിക്ഷയെടുത്ത് സമ്പാദിച്ച 6.61 ലക്ഷം രൂപ നൽകി വൃദ്ധ. രാജസ്ഥാനിലെ അജ്മീറിലെ തെരുവിൽ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീയാണ് ഭിക്ഷയിലൂടെ സമ്പാദിച്ച 6.61 ലക്ഷം രൂപ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്കാണ് നൽകിയത്.

നന്ദിനി എന്ന വൃദ്ധയാണ് ഈ സദ്പ്രവൃത്തിയിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയത്. നന്ദിനി ഓഗസ്റ്റിൽ മരിച്ചതാണ്. എന്നാൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഇവരുടെ ആഗ്രഹം മാനിച്ചാണ് പണത്തിന്റെ അവകാശികളായി നന്ദിനി നിശ്ചയിച്ചിരുന്ന രണ്ടു പേർ പണം ജവാന്മാർക്കായി നൽകിയത്. അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷ യാചിച്ചിരുന്നത്.

Read Also : പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതി

ഇവിടെ നിന്നും കിട്ടുന്ന തുച്ഛമായ തുകയിൽ നിന്നും ചിലവ് കഴിച്ച് ബാക്കിയുള്ള തുക ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു നന്ദിനിയുടെ പതിവ്. ബാങ്കിൽ നിക്ഷേപിച്ച തുക രാജ്യത്തിനായി ചിലവഴിക്കണമെന്നും നന്ദിനി ആഗ്രഹിച്ചു. ഇതിനായി രണ്ടു പേരെ നന്ദിനി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ചാണ് ഇവർ നന്ദിനിയുടെ സമ്പാദ്യം സി.ആർ.പി.എഫ്. ജവാൻമാർക്ക് നൽകുന്നതാണ് ഉചിതം എന്നുകണ്ട് പണം കൈമാറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here