പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതി

പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതി. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞാണ് അപലപിച്ചത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ എല്ലാ രാജ്യങ്ങളും ഇന്ത്യയെ സഹായിക്കണമെന്നും സമിതി.മസ്ദൂദ് അസറിനെ നിരോധിക്കുന്നതിനെ എതിർത്ത ചൈന പ്രമേയത്തെ പിന്തുണച്ചത് ശ്രദ്ധേയമായി
കടുത്ത ഭാഷയിലാണ് 15 അംഗ സുരക്ഷാ സമിതി പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചത് .
ആക്രമണം ഹീനമെന്നും ,ഭീരുത്വമെന്നും സമിതി വിമർശിച്ചു.ജയ്‌ഷെ മുഹമ്മദിനെ പേരെടുത്ത് പറഞ്ഞാണ് സുരക്ഷാ സമിതി ആക്രമണത്തെ അപലപിച്ചത്.ജെയ്‌ഷെ മുഹമ്മദിന്റെ പേര് പരാമർശിക്കരുതെന്ന ചൈനയുടെ ആവശ്യത്തെ നിരസിച്ചുകൊണ്ടാണ് രക്ഷാസമിതിയുടെ നടപടി.
Read Also : ബാരാമുള്ളയില്‍ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടുന്നു
ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും എല്ലാ രാജ്യങ്ങളും ഇന്ത്യയെ സഹായിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാ സമിതി പാസ്സാക്കി. ഇന്ത്യയുടെ അർധസൈനിക വിഭാഗത്തിലെ 40 ഓളം പേർ കൊല്ലപ്പെട്ട് ഭീകരാക്രമണമെന്നാണ് പുൽവാമ ആക്രമണത്തെ സുരക്ഷാ സമിതി വിശേഷിപ്പിച്ചത്.ഫ്രാൻസാണ് പ്രമേയവതരിപ്പിക്കാൻ മുൻകൈ എടുത്തത്.ആക്രമണത്തിന് ആസൂത്രണം നൽകിയവരേയും സാമ്പത്തിക സഹായം നൽകിയവരെയും കണ്ടെത്താനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണ?മെന്ന ഇന്ത്യയുടെ ആവശ്യം എതിർത്ത് വന്നിരുന്ന ചൈന, പ്രമേയത്തെ അനുകൂലിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.ഐക്യരാഷ്ട്രസഭയിലേക്കുള്ള പാകിസ്ഥാന്റെ സ്ഥിര പ്രതിനിധി മലീഹ ലോധി,സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സുരക്ഷാസമിതിയുടെ പ്രമേയം.തീവ്രവാദത്തിനെതിരെ 10 വർഷത്തിനിടെ പാസാക്കുന്ന 4 മത്തെ പ്രമേയമാണിത്.ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ഇന്ത്യാ ഗവൺമെന്റിനോടും രക്ഷാ സമിതി അനുശോചനം പ്രകടിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here