പാക്കിസ്ഥാന് വെറുതേ രണ്ട് പോയിന്റുകള്‍ നല്‍കണോ ? നിലപാട് വ്യക്തമാക്കി സച്ചിന്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം റദ്ദാക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മത്സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറിയാല്‍ പാക്കിസ്ഥാന് വെറുതേ രണ്ട് പോയിന്റ് ലഭിക്കുമെന്നും ഇത് അനുവദിക്കണോയെന്നും സച്ചിന്‍ ചോദിക്കുന്നു.ലോകകപ്പില്‍ ഇന്ത്യ വീണ്ടും പാക്കിസ്ഥാനെ കീഴടക്കുന്നത് കാണണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് രാജ്യമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി.
Sachin Tendulkar: India has always come up trumps against Pakistan in World Cup.Time to beat them again. Would personally hate to give them 2 points&help them in tournament. For me India always comes first, so whatever my country decides, I’ll back that decision with all my heart pic.twitter.com/os3dFcHICf
— ANI (@ANI) 22 February 2019
നമ്മള്‍ കളിക്കാതിരിക്കുന്നത് പാകിസ്ഥാനാണ് ഗുണം ചെയ്യുക. വെറുപ്പ് കൊണ്ട് അവര്‍ രണ്ട് പോയിന്റ് നേടുന്നത് അനുവദിക്കേണ്ടതുണ്ടോ.ഇന്ത്യ എപ്പോഴും ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്. ഇത്തവണയും നമുക്ക് അതിനാണ് അവസരം ലഭിച്ചിട്ടുള്ളതെന്നും സച്ചിന്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ബഹിഷ്‌ക്കരിക്കരുതെന്ന ആവശ്യവുമായി ശശി തരൂര്‍ എം.പി.യും മുന്‍ താരം സുനില്‍ ഗവാസ്‌ക്കറും രംഗത്തെത്തിയിരുന്നു. അതേ സമയം ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഒഴിവാക്കാനുള്ള നടപടികളുമായി ബിസിസിഐ മുന്നോട്ടു പോകുകയാണ്.
പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഐസിസിയെ അറിയിക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. തീവ്രവാദ ബന്ധമുള്ള ടീമുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം. പാക്കിസ്ഥാനുമായുള്ള മത്സരങ്ങള്‍ ഒഴിവാക്കണമെന്ന കാര്യത്തെ മാനിക്കുവെന്നായിരുന്നു ബിസിസിഐയുടെ കത്തിനോട് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തേ പ്രതികരിച്ചത്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും മത്സരം റദ്ദാക്കാന്‍ ബിസിസിഐ തയ്യാറാകണമെന്നാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here