സാംസങ്ങിന്റെ 5ജി ഫോണുകൾ സാംസങ്ങ് ഗാലക്‌സി എസ്10, എസ്10+, എസ്10ഇ വിപണിയിൽ എത്തുന്നു; വിലയും മറ്റ് സവിശേഷതകളും അറിയാം

സാംസങ്ങ് ഗാലക്‌സി എസ്10 ഇന്ത്യൻ വിപണിയിൽ എത്തുന്നു. മാർച്ച് 8 നാണ് ഫോൺ വിപണിയിൽ എത്തുന്നതെങ്കിലും പ്രീ-ബുക്കിങ്ങ് ഇപ്പോൾ തന്നെ ചെയ്യാം. ഫഌപ്കാർട്ട്, ആമസോൺ, പേടിഎം, ടാറ്റ ക്ലിക്ക് എന്നിങ്ങനെയുള്ള തെരഞ്ഞെടുത്ത വെബ്‌സൈറ്റുകളിലൂടെയാണ് പ്രീ-ബുക്കിംഗ് സാധിക്കുക. പ്രീ-ബുക്കിങ്ങ് ചെയ്യുന്നവർക്ക് ഫോൺ മാർച്ച് 6ന് തന്നെ ലഭിക്കും.
ഫെബ്രുവരി 20ന് സാൻഫ്രാൻസിസ്‌കോയിൽവെച്ചാണ് ഗാലക്‌സി എസ്10, എസ്10+, എസ്10ഇ എന്നീ ഫോണുകൾ അവതരിപ്പിച്ചത്. ഗാലക്‌സി എസ്10, എസ്10+, എസ്10ഇ എന്നീ ഫോണുകളും മാർച്ച് 8ന് പുറത്തിറങ്ങും.
8ജിബി, 128ജിബിയുടെ സാസംങ്ങ് ഗാലക്‌സി എസ്10ന് 66,900 രൂപയാണ് വില. ഇതിന്റെ തന്നെ 8ജിബി, 512ജിബി വേരിയന്റിന് വില 84,900 രൂപയാണ്. പ്രിസം വൈറ്റ് നിറത്തിൽ മാത്രമേ 512 ജിബി ഫോൺ ലഭിക്കുകയുള്ളു. എന്നാൽ 128ജിബി വേരിയന്റ് പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ, പ്രിസം വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
Read Also : ഈ മൊബൈൽ ഫോണുകൾക്കാണ് ഏറ്റവും കൂടുതൽ റേഡിയേഷൻ; നിങ്ങളുടെ ഫോൺ ഇക്കൂട്ടത്തിൽ ഉണ്ടോ ?
സാംസങ്ങ് ഗാലക്‌സി എസ്10+ ന്റെ വില തുടങ്ങുന്നത് 73,900 (8ജിബി, 128ജിബി) രൂപയിലാണ്. ഇതിന്റെ 512 ജിബി വേരിയന്റിന് വില 91,900 രൂപയാണ്. ഇതിന്റെ 12ജിബി, 1ടിബി വേരിയന്റിന് വില 1,17,900 രൂപയാണ്.
ഈ മൂന്ന് ഫോണും പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 9.0 പൈ എന്ന വേർഷനിലാണ്. ഗാലക്‌സി എസ്10ന് 6.1 ഇഞ്ചും, എസ്10 പ്ലസിന് 6.4 ഇഞ്ചും, എസ്10ഇയ്ക്ക് 5.8 ഇഞ്ചുമാണ് ഡിസ്‌പ്ലേ. എല്ലാ മോഡലുകളും മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് ചെയ്യും.
എസ്10 നും എസ്10 പ്ലസിനും രണ്ട് 12 മെഗാപിക്‌സൽ ക്യാമറയും, 16 മെഗാപിക്‌സൽ ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുണ്ട്. ഗാലക്‌സി എസ്10ഇയ്ക്ക് 12 മോഗാപിക്‌സലിന്റെയും, 16 മെഗാപിക്‌സലിന്റെയും ഡുവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എസ്10 പ്ലസിന് ഡുവൽ സെൽഫി ക്യാമറയുണ്ട്.
ഗാലക്‌സി എസ്10, എസ്10പ്ലസ്, എസ്10ഇ എന്നിവയ്ക്ക് 3400, 4100, 3100 എന്നിങ്ങനെയാണ് ബാറ്ററി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here